തിരുവനന്തപുരം: അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ജെബി മേത്തര്‍ എംപിക്കെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങി മേയര്‍ ആര്യാ രാജേന്ദ്രന്‍. ജെബി മേത്തര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെ ആര്യ രാജേന്ദ്രന്‍ വക്കീല്‍ നോട്ടീസ് അയച്ചു. ഏഴ് ദിവസത്തിനകം രേഖാമൂലവും മാധ്യമങ്ങളിലൂടെയും പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആര്യാ രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
കത്ത് വിവാദത്തെ തുടർന്ന്, മേയറുടെ രാജി ആവശ്യപ്പെട്ടുള്ള മഹിളാ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെയാണ് ‘കട്ട പണവുമായി മേയറൂട്ടി കോഴിക്കോട്ടേക്ക് വിട്ടോ’ എന്ന പോസ്റ്ററുമായി ജെബി മേത്തര്‍ എംപി എത്തിയത്. ഭര്‍ത്താവിന്റെ വീട് സുരക്ഷിതമാണെന്നും മേയര്‍ രാജിവെക്കുന്നത് വരെ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം തുടരുമെന്നും ജെബി മേത്തര്‍ പറഞ്ഞു. പരാമര്‍ശം വിവാദമായതോടെ എംപി വിശദീകരണവുമായി രംഗത്ത് വന്നിരുന്നു.
മൂന്ന് പാർപ്പിട മേഖലകളിലെ ആഭ്യന്തര റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി: അറിയിപ്പുമായി ആർടിഎ
ജെബി മേത്തര്‍ എംപിയുടെ പരാമർശത്തിനെതിരെ വ്യാപകമായ വിമർശനമാണ് ഉയർന്നത്. കോണ്‍ഗ്രസ് എംപിമാര്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു വനിതാ പ്രതിനിധിക്കെതിരെ പറയാന്‍ കഴിയുന്ന കാര്യമല്ല ജെബി മേത്തര്‍ എംപി പറഞ്ഞതെന്നും പരാമര്‍ശവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ കോടതിയില്‍ പറയട്ടെയെന്നും ആര്യാ രാജേന്ദ്രൻ പ്രതികരിച്ചു.
Post Your Comments