Latest NewsIndiaNews

എംപിമാരും എംഎല്‍എമാരും ഉൾപ്പെടെ അന്വേഷണം നേരിടുന്നത് 51 നേതാക്കള്‍: ഇഡി റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍

ഡല്‍ഹി: സിറ്റിങ്ങ് എംപിമാരും, മുന്‍ എംപിമാരും ഉള്‍പ്പടെ 51 നേതാക്കൾ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നേരിടുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയില്‍. എന്നാല്‍ 51 പേരില്‍ എത്ര പേരാണ് സിറ്റിങ് എംപിമാര്‍, മുന്‍ എംപിമാര്‍ എന്നത് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. സിറ്റിങ്ങ് എംപിമാര്‍, മുന്‍ എംപിമാര്‍, സിറ്റിങ്ങ് എംഎല്‍എമാര്‍ തുടങ്ങിയവർക്കെതിരെ സിബിഐ എടുത്ത 121 കേസുകള്‍ നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം പ്രകാരമുള്ള കുറ്റകൃത്യങ്ങളില്‍ 71 നിയമസഭാംഗങ്ങളും, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങളും പ്രതികളാണെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചൂണ്ടിക്കാണിക്കുന്നു. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന ഹര്‍ജിയില്‍ അമിക്കസ് ക്യൂറിയായി നിയമിച്ച വിജയ് ഹന്‍സാരിയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.

 കര്‍ണാടക സംഗീതജ്ഞന്‍ മാവേലിക്കര പി.സുബ്രഹ്മണ്യം അന്തരിച്ചു

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെ അഞ്ച് വര്‍ഷത്തിലേറെയായി കെട്ടിക്കിടക്കുന്ന ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങളും അവ വേഗത്തില്‍ തീര്‍പ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും എല്ലാ ഹൈക്കോടതികളോടും സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സുപ്രീം കോടതിയുടെ തുടര്‍ച്ചായ നിര്‍ദ്ദേശങ്ങളും നിരന്തരനീരീക്ഷവും ഉണ്ടായിട്ടും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ നിരവധി കേസുകള്‍ നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button