കൊല്ലം: കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പോലീസ് മർദ്ദിച്ച സംഭവത്തിൽ സഹോദരങ്ങളുടെ ഹർജി ഇന്ന് കോടതി പരിഗണിക്കും. ഇരുവർക്കുമെതിരെ പോലീസ് ചുമത്തിയ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. നിലവിൽ നടക്കുന്ന അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പൂർത്തിയാക്കണമെന്നും സഹോദരങ്ങൾ ആവശ്യപ്പെട്ടു.
സൈനിക കൂട്ടായ്മയായ അനന്തപുരി സോൾജിയേഴ്സിന്റെ ലീഗൽ അഡ്‌വൈസറായ അഡ്വക്കേറ്റ് അനിൽ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സഹോദരങ്ങൾക്കായി ഹൈക്കോടതിയിൽ ഹാജരാകുന്നത്. അടുപ്പക്കാരെ ഉപയോഗിച്ച് കേസിൽ നിന്ന് പിൻമാറാനുള്ള ഭീഷണിയുണ്ടെന്ന് വിഘ്‌നേഷ് പറഞ്ഞു. സി.ഐയെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നതായും അതിനായി ഇരുവരെയും ചിലർ സമീപിച്ചതായും സഹോദരങ്ങൾ വ്യക്തമാക്കി.
എം.ഡി.എം.എ കേസിൽ പ്രതികളായ സുഹൃത്തുക്കളെ ജാമ്യത്തിലിറക്കാൻ എത്തിയ സഹോദരങ്ങളെ ആണ് കള്ളക്കേസിൽ കുടുക്കി മര്‍ദ്ദിച്ചത്. സഹോദരങ്ങൾ ഇപ്പോഴും ചികിത്സയിലാണ്.
Post Your Comments