ThiruvananthapuramNattuvarthaKeralaNews

സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കുമെന്ന് മന്ത്രി: 10 രൂപ വരെ വർധിപ്പിക്കണമെന്ന് സർക്കാരിന് ശുപാർശ

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കുമെന്ന് ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. വർധിപ്പിക്കുന്ന തുക സംബന്ധിച്ച് മിൽമയുമായി ചർച്ചചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

പാൽ വില കൂട്ടാൻ നാളെ സർക്കാരിന് മിൽമ ശുപാർശ നൽകും. ലിറ്ററിന് 8.57 മുതൽ 10 രൂപ വരെ കൂട്ടാനാണ് മിൽമ ശുപാർശ നൽകുന്നത്. ഈ മാസം 21ന് മുൻപായി വില വർധന പ്രാബല്യത്തിൽ വരുത്തണമെന്നും മിൽമ അവശ്യപ്പെട്ടു.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: പ​മ്പ​യി​ലേ​ക്ക് സ്പെ​ഷ​ൽ സ​ർ​വീ​സിനായെത്തുന്നത് 52 കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ

കേരളത്തിലെ പാൽ ഉത്പാദനത്തിന്റെ ചെലവും മറ്റും പഠിക്കുന്നതിനായി വെറ്ററിനറി സർവ്വകലാശാലയിലെയും കാർഷിക സർവ്വകലാശാലയിലെയും വിദഗ്ദ്ധർ ഉൾപ്പെട്ട സമിതി രൂപീകരിച്ചിരുന്നു. ലിറ്ററിന് ഏഴുമുതൽ എട്ടുരൂപവരെ വർദ്ധിപ്പിച്ചാൽ മാത്രമേ കമ്മിഷനും മറ്റുംകഴിഞ്ഞ് ആറുരൂപയെങ്കിലും കർഷകന് ലഭിക്കൂ എന്നാണ് സമിതിയുടെ വിലയിരുത്തൽ.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button