CinemaMollywoodLatest NewsKeralaNewsEntertainmentMovie Gossips

‘ചതുരം’ റിലീസിന്റെ സമയത്ത് ലൈംഗികതയുമായി ബന്ധപ്പെട്ട കുറേ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു: സിദ്ധാര്‍ത്ഥ് ഭരതൻ

കൊച്ചി: സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത് റോഷന്‍ മാത്യു, സ്വാസിക, അലന്‍സിയര്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ചിത്രമാണ് ‘ചതുരം’. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ചിത്രത്തിനെതിരെയും നടിക്കെതിരെയും സൈബര്‍ ആക്രമണം ശക്തമായിരുന്നു. ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയാണ് സംവിധായകനായ സിദ്ധാര്‍ത്ഥ് ഭരതന്‍. ചിത്രത്തില്‍ ലൈംഗികതയുണ്ട്. പക്ഷേ, അത് മാത്രമാണ് സിനിമയെന്ന് ഒരിക്കലും കരുതരുതെന്നും അദ്ദേഹം പറഞ്ഞു.

‘ചിത്രത്തില്‍ ലൈംഗികത മാത്രമാണെന്ന മുന്‍വിധി ഉണ്ടായിരുന്നതായി എനിയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. സിനിമ തുടങ്ങുന്ന സമയത്ത് ഈ വിഷയങ്ങളൊന്നും അലട്ടിയിരുന്നില്ല. എന്നാല്‍ റിലീസിന്റെ സമയത്ത് ലൈംഗികതയുമായി ബന്ധപ്പെട്ട കുറേ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. ഒടുവില്‍ സിനിമ പുറത്തിറങ്ങിയതോടെ പലരുടെയും മുന്‍വിധി തെറ്റാണെന്ന് തെളിയിക്കാനായി,’ സിദ്ധാര്‍ത്ഥ് വ്യക്തമാക്കി.

ആൻഡ്രോയിഡ് ഓട്ടോ പൂർണമായും പരിഷ്കരിക്കുന്നു, ഏറ്റവും പുതിയ മാറ്റങ്ങൾ അറിയാം

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് പ്രദീഷ് വര്‍മ്മയാണ്. സംഗീതം- പ്രശാന്ത് പിള്ള, എഡിറ്റര്‍- ദീപു ജോസഫ്, വസ്ത്രാലങ്കാരം- സ്റ്റേഫി സേവ്യര്‍, കലാസംവിധാനം- അഖില്‍ രാജ് ചിറയില്‍, മേക്കപ്പ്- അഭിലാഷ് എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് കാരന്തൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- അംബ്രോ, ശബ്ദ രൂപകല്പന- വിക്കി, ശബ്ദ മിശ്രണം- എംആര്‍ രാജകൃഷ്ണന്‍, സ്റ്റില്‍സ്- ജിതിന്‍ മധു, പ്രൊമോഷന്‍സ്- പപ്പെറ്റ് മീഡിയ, ടൈറ്റില്‍ ഡിസൈന്‍- സീറോ ഉണ്ണി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button