കൊച്ചി: എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കു പരാതിക്കാരിയായ അധ്യാപികയ്ക്ക് ഉണ്ടായത് ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നോ എന്നു പരിശോധിക്കണമെന്നു ഹൈക്കോടതി. പീഡനക്കേസിൽ എംഎൽഎയുടെ മുൻകൂർ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സർക്കാരും പരാതിക്കാരിയായ യുവതിയും നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.
യുവതിയുടെ ആദ്യ പരാതിയിൽ ലൈംഗിക പീഡന പരാതി ഉണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു പ്രോസിക്യൂഷൻ മറുപടി നൽകിയത്.ഇതോടെ, ആദ്യ പരാതിയിൽ ബന്ധം പരസ്പര സമ്മതത്തോടെയായിരുന്നു എന്നു മനസിലാകുമെന്നായിരുന്നു കോടതി പ്രതികരിച്ചു. ബലാൽസംഗം പോലെ തന്നെ ക്രൂരമാണ് വ്യാജ ആരോപണമെന്നും കോടതി പറഞ്ഞു.
സ്വകാര്യഭാഗങ്ങളിലെ അമിത രക്തസ്രാവത്തെ തുടര്‍ന്ന് ബലാത്സംഗത്തിനിരയായ കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു
പരാതിക്കാരിയെ കോവളത്ത് ആത്മഹത്യാ മുനമ്പില്‍ വച്ചു തള്ളിയിടാന്‍ പ്രതി ശ്രമിച്ചതായി പോലീസ് കോടതിയിൽ പറഞ്ഞു. എന്നാൽ, കാര്യങ്ങള്‍ സിനിമാക്കഥ പോലെ തോന്നുന്നു എന്നായിരുന്നു കോടതിയുടെ മറുപടി. എല്‍ദോസ് കുന്നപ്പിള്ളിക്കായി കോടതിയിൽ ഹാജരായ അഭിഭാഷകർക്കെതിരായ നടപടികൾ കോടതി തടഞ്ഞു. അഭിഭാഷകർക്കെതിരായി റജിസ്റ്റർ ചെയ്ത എഫ്ഐആർ ഈ ഘട്ടത്തിൽ റദ്ദാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
Post Your Comments