![](/wp-content/uploads/2022/07/death-1-1.jpg)
ലക്‌നൗ: സ്വകാര്യഭാഗങ്ങളിലെ അമിത രക്തസ്രാവത്തെ തുടര്‍ന്ന് ബലാത്സംഗത്തിനിരയായ കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. സംഭവത്തില്‍ 25കാരന്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. രാജ്ഗൗതം എന്നയാളാണ് അറസ്റ്റിലായത്. സംഭവസമയത്ത് പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കായിരുന്നെന്നും പൊലീസ് പറഞ്ഞു.
Read Also: ഇനി ശരണം വിളിയുടെ നാളുകൾ: മണ്ഡലകാലത്തെ വരവേല്‍ക്കാനൊരുങ്ങി ശബരിമല
ബലാത്സംഗത്തിന് മുന്‍പ് യുവാവ് ഉത്തേജന ഗുളിക കഴിച്ചിരുന്നതായും എതിര്‍പ്പ് വകവെക്കാതെ യുവതി ബോധരഹിതയാകുന്നതുവരെ ഇയാള്‍ ബലാത്സംഗത്തിനിരയാക്കിയെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ രക്തസ്രാവം വരുന്നത് കണ്ട ഇയാള്‍ അവിടെ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
ഇളയസഹോദരി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കട്ടിലില്‍ അബോധാവസ്ഥയില്‍ യുവതിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ബലാത്സംഗം സ്ഥിരീകരിച്ചത്. സ്വകാര്യഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റതിനാല്‍ അമിതമായ രക്തസ്രാവമാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
യുവതി തനിച്ചാണെന്ന് അറിഞ്ഞാണ് വീട്ടിലെത്തിയതെന്നും ബലാത്സംഗം ചെയ്തതെന്നും യുവാവ് പൊലീസിനോട് സമ്മതിച്ചു.
Post Your Comments