തിരുവനന്തപുരം: അയൽവാസിയെ മർദ്ദിച്ച കേസിലെ പ്രതി പൊലീസ് സ്റ്റേഷന്റെ ജനാല ചില്ലുകൾ അടിച്ചു തകർത്തു. ആര്യനാട് ചെറിയാര്യനാട് തൂമ്പുംകോണം പ്ലാമൂട് വീട്ടിൽ മോനി ജോർജ് (50) ആണ് സ്റ്റേഷന്റെ ജനാല ചില്ലുകൾ തകർത്തത്.
തിരുവനന്തപുരം ആര്യനാടാണ് സംഭവം. അയൽവാസിയെ ആക്രമിച്ച സംഭവത്തിൽ മോനി ജോർജ്, ആര്യനാട് തൂമ്പുംകോണം മരുതുംമൂട് വീട്ടിൽ മനോജ് (33) എന്നിവരെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇരുവരെയും സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെ കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് മോനി ജോർജ് കൈ കൊണ്ട് ജനൽ ചില്ലുകൾ ഇടിച്ച് പൊട്ടിക്കുകയായിരുന്നു. ചില്ല് കൊണ്ട് മോനിയുടെ കൈയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. സ്റ്റേഷന്റെ ജനൽ ചില്ലുകൾ തകർത്തതിൽ മോനിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം, മോനി ജോർജിനെ ആക്രമിച്ചെന്ന പരാതിയിൽ വിനീഷ്, വിഷ്ണു, കിരൺ, ബൈജു എന്നിവരെ പ്രതികളാക്കിയും പൊലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments