റിയാദ്: കാലാവസ്ഥാ സംരക്ഷണം മുൻനിർത്തി രാജ്യത്ത് സുസ്ഥിര ടൂറിസം നയങ്ങൾ നടപ്പിലാക്കാൻ സൗദി അറേബ്യ. സൗദി ടൂറിസം വകുപ്പ് മന്ത്രി അഹ്മദ് ബിൻ അഖീൽ അൽ ഖത്തീബാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈജിപ്തിലെ ഷറം എൽ ഷെയ്ഖിൽ നടക്കുന്ന COP27(യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയോട് അനുബന്ധിച്ച് നടന്ന സൗദി ഗ്രീൻ ഇനിഷിയേറ്റീവ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: മകളെ തെറ്റിദ്ധരിപ്പിച്ച് ആത്മഹത്യാ നാടകം ചെയ്യിച്ച് കൊലപ്പെടുത്തിയ നാല്‍പ്പതുകാരന്‍ അറസ്റ്റില്‍
സൗദി ഗ്രീൻ ഇനിഷിയേറ്റീവ് ഫോറത്തിന്റെ ആദ്യ ദിനത്തിൽ നടന്ന ‘സുസ്ഥിര ടൂറിസം പ്രകൃതിയുടെ സമ്പത്ത് സംരക്ഷണം’ എന്ന സംവാദത്തിൽ അദ്ദേഹം പങ്കെടുത്തു. പ്രകൃതിയ്ക്ക് കോട്ടം തട്ടാത്ത രീതിയിൽ പ്രകൃതി സംരക്ഷണത്തിലൂന്നിയുള്ള ടൂറിസം വികസന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനെക്കുറിച്ചായിരുന്നു സംവാദം നടന്നത്. രാജ്യം ഇത്തരം പദ്ധതികളുടെ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments