ലോകത്തിൽ അതിവേഗം വളർച്ച കൈവരിക്കാൻ പ്രാപ്തിയുള്ള സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. നിലവിലുള്ള വെല്ലുവിളികളെ മറികടന്നുകൊണ്ട് 2022- 23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 7 ശതമാനം വളർച്ച കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അന്താരാഷ്ട്ര നാണയ നിധിയിൽ 6.8 ശതമാനം വളർച്ചയാണ് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്.
ലോകത്തുടനീളം കോവിഡ് മഹാമാരി നിരവധി വെല്ലുവിളികൾ ഉയർത്തിയിരുന്നു. ഇത് മറ്റു പല രാഷ്ട്രങ്ങളുടെയും സാമ്പത്തിക വളർച്ചയെ സാരമായി ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, അക്കാലയളവിൽ ഇന്ത്യയെ ഈ പ്രതിസന്ധികൾ ബാധിച്ചിട്ടില്ലെന്ന് ആർബിഐ ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. ലോക സാമ്പത്തിക രംഗം പോലും തിരിച്ചടികൾ നേരിടുന്ന സാഹചര്യത്തിൽ നടപ്പു സാമ്പത്തിക വർഷത്തിലും ഇന്ത്യയ്ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
Also Read: വാർദ്ധക്യ കാലം സുരക്ഷിതമാക്കാം, നാഷണൽ പെൻഷൻ സ്‌കീമിനെ കുറിച്ച് കൂടുതൽ അറിയൂ
Post Your Comments