ന്യൂഡൽഹി: ദേശീയ താൽപ്പര്യങ്ങളാണ് കേന്ദ്രസർക്കാരിന് പരമപ്രധാനമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാൽ വേദനിപ്പിക്കാൻ ശ്രമിച്ചാൽ നോക്കി നിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയെയും പാക്കിസ്ഥാനെയും ഉന്നമിട്ട്, സർജിക്കൽ സ്‌ട്രൈക്കും ബാലാക്കോട്ട് ആക്രമണവും നടത്തിയതിനെ ഉയർത്തിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
Read Also: പോക്‌സോ നിയമം: യുവാക്കളുടെ സമ്മതത്തോടെയുള്ള ബന്ധം കുറ്റകരമാക്കാനല്ലെന്ന് ഹൈക്കോടതി
തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങൾകൊണ്ട് ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ ഇന്ത്യ സജ്ജമാണ്. ലോകം മുഴുവനും ഡൽഹിയെ കേൾക്കാൻ തുടങ്ങിയിരിക്കുന്നു. അഞ്ച് സമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ മാറിക്കഴിഞ്ഞു. ആദ്യത്തെ മൂന്നു സാമ്പത്തിക ശക്തികളിലൊന്നായി മാറാൻ ഉടൻ തന്നെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ഷംന കാസിമിനെ തട്ടിക്കൊണ്ടുപോയി തടവിലാക്കാന്‍ ശ്രമിച്ച കേസില്‍ 10 പ്രതികളും ഹാജരാകണം: കോടതി ഉത്തരവ്
Post Your Comments