രണ്ടാം പാദത്തിൽ മികച്ച മുന്നേറ്റം കാഴ്ചവെച്ച് വെയറബിൾ വിപണി. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈയിൽ ആരംഭിച്ച് സെപ്തംബറിൽ അവസാനിച്ച പാദത്തിൽ സ്മാർട്ട് വാച്ച്, ബാൻഡ് എന്നിവയുടെ റെക്കോർഡ് വിൽപ്പനയാണ് നടന്നിട്ടുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ 56.4 ശതമാനം വിൽപ്പന ഇത്തവണ നടന്നിട്ടുണ്ട്.
കണക്കുകൾ പ്രകാരം, 3.72 കോടി രൂപയുടെ സ്മാർട്ട് വാച്ചുകളും സ്മാർട്ട് ബാൻഡുകളുമാണ് വിറ്റഴിച്ചത്. ഇതിൽ പ്രമുഖ ബ്രാൻഡായ ബോട്ട് ആണ് വിൽപ്പനയിൽ ഒന്നാമത് എത്തിയത്. അതേസമയം, വിൽപ്പനയുടെ 95.5 ശതമാനവും ബേസിക് സ്മാർട്ട് വാച്ചുകളാണെങ്കിലും, റിസ്റ്റ് ബാൻഡുകളുടെ വിൽപ്പന 80.8 ശതമാനമായി ഇടിഞ്ഞിട്ടുണ്ട്.
Also Read: ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിംഗ് കമ്പനി ലിമിറ്റഡ്: ലാഭവിഹിതം പ്രഖ്യാപിച്ചു
ബോട്ട് സ്മാർട്ട് വാച്ചുകളുടെ ഇന്ത്യൻ വിപണി വിഹിതം 32.1 ശതമാനമാണ്. കൂടാതെ, 13.8 ശതമാനം വിപണി വിഹിതവുമായി നോയിസ് രണ്ടാം സ്ഥാനത്തും, 8.9 ശതമാനം വിപണി വിഹിതവുമായി ഫയർ- ബോൾട്ട് മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്.
Post Your Comments