
നീലേശ്വരം: ബസ് യാത്രക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടുപേർ പൊലീസ് പിടിയിൽ. ബേക്കൽ കൂടക്കനി സ്കൂളിന് സമീപം പാക്കത്തെ കാർപന്റർ തൊഴിലാളികളും ബന്ധുക്കളുമായ മൊട്ടമ്മൽ ഹൗസിൽ ബി. ഷിജു (31), പി.എ. അശോകൻ (54) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐ ശ്രീജേഷ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
Read Also : ആൻഡ്രോയിഡ് ഓട്ടോ പൂർണമായും പരിഷ്കരിക്കുന്നു, ഏറ്റവും പുതിയ മാറ്റങ്ങൾ അറിയാം
ട്യൂഷൻ കഴിഞ്ഞ് സ്വകാര്യബസിൽ യാത്രചെയ്യവെയാണ് പീഡനശ്രമം. കുട്ടികൾ ബഹളം വെച്ചതോടെ യാത്രക്കാർ ഇടപെടുകയും ബസ് ജീവനക്കാർ ബസ് നീലേശ്വരം സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു.
പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments