ആരോഗ്യത്തിന് ഏറ്റവും ഗുണകരമായ ധാന്യങ്ങളിൽ ഒന്നാണ് റാഗി. നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുള്ള റാഗി ആരോഗ്യം നിലനിർത്തുന്നതിന് പുറമേ, മുടിയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യും. സൗന്ദര്യം വർദ്ധിപ്പിക്കാനും റാഗി ഉപയോഗിക്കാറുണ്ട്. റാഗിയുടെ ഗുണങ്ങളെക്കുറിച്ച് പരിചയപ്പെടാം.
മുഖത്തിന്റെ തിളക്കം നിലനിർത്താൻ റാഗി ഫെയ്സ് പാക്ക് ഉത്തമ മാർഗ്ഗമാണ്. റാഗി നന്നായി പൊടിച്ചെടുത്തതിനു ശേഷം ആവശ്യമായ അളവിൽ പാൽ, റോസ് വാട്ടർ എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിച്ച് 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. ഇവ ചർമ്മത്തിലെ ചുളിവുകൾ നീക്കാനും മുഖകാന്തി വർദ്ധിപ്പിക്കാനും സഹായിക്കും.
Also Read: ബസ് യാത്രക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം : രണ്ടുപേർ അറസ്റ്റിൽ
മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ റാഗിക്ക് പ്രത്യേക കഴിവുണ്ട്. ഇവയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ്, കരോട്ടിനോയിഡുകൾ എന്നിവ താരൻ, മുടികൊഴിച്ചിൽ എന്നിവ ഇല്ലാതാക്കും. നന്നായി പൊടിച്ച റാഗിയിലേക്ക് അൽപം നെല്ലിക്കപ്പൊടി ചേർത്തതിനുശേഷം ചെമ്പരത്തി താളിയുമായി മിക്സ് ചെയ്യുക. പേസ്റ്റ് രൂപത്തിൽ ആയതിനുശേഷം തലയിൽ പുരട്ടാവുന്നതാണ്. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനു പുറമേ, മുടിയുടെ ഭംഗി നിലനിർത്താനും ഈ ഹെയർ പാക്ക് സഹായിക്കും.
Post Your Comments