വാളയാർ: 170 ഗ്രാം എംഡിഎംഎയുമായി ബംഗളൂരുവിൽ നിന്നു നൈജീരിയൻ പൗരനടക്കം രണ്ടുപേർ പിടിയിൽ. ബംഗളൂരുവിൽ താമസിച്ച് ലഹരിക്കച്ചവടം നടത്തിയിരുന്ന നൈജീരിയൻ സ്വദേശി മൊമിൻ അൻസെൽമി(32), കോട്ടയം പാലാ സ്വദേശി അബിജിത് കുമാർ (29) എന്നിവരാണു പിടിയിലായത്. വാളയാർ പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും (ഡാൻസാഫ്) ചേർന്നാണ് ഇവരെ പിടികൂടിയത്. പാലക്കാട് ജില്ലാ പൊലീസ് പിടികൂടുന്ന വലിയ എംഡിഎംഎ കേസാണിത്.
Read Also : ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനം പോസിറ്റീവ് ട്രാക്കിലേക്ക്, ഉൽപ്പാദന സൂചികകൾ ഉയർന്നു
പിടിയിലായവർ കേരളത്തിലേക്കു ലഹരി എത്തിക്കുന്നതിലെ മുഖ്യകണ്ണികളാണ്. വാളയാറിൽ കഴിഞ്ഞ മാസം രജിസ്റ്റർ ചെയ്ത കേസിൽ മണ്ണാർക്കാട് സ്വദേശി ജിത്തു (24), കോട്ടയം സ്വദേശി നിഖിൽ ഷാജി (27), പത്തനംതിട്ട സ്വദേശി ജബിൻ വർഗീസ് (26) എന്നിവരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ബംഗളൂരുവിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.
നാർക്കോട്ടിക് സെൽ ഡിവൈഎസ്പി, എം. അനിൽ കുമാറിന്റെ നേതൃത്വത്തിൽ വാളയാർ ഇൻസ്പെക്ടർ എ. അജീഷ്, എസ്ഐ എച്ച്. ഹർഷാദ്, എസ്ഐ സുജികുമാർ, എഎസ്ഐ ജയകുമാർ, ഫെലിക്സ് ഹൃദയരാജ്, ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു, ബി. ഷിബു, കെ. ലൈജു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments