ഏറ്റവും പുതിയ ഫീച്ചറായ പേയ്ഡ് വെരിഫിക്കേഷൻ സംവിധാനം താൽക്കാലികമായി നിർത്തിവെച്ച് സോഷ്യൽ മീഡിയ ഭീമനായ ട്വിറ്റർ. ഈയാഴ്ച മുതൽ ട്വിറ്റർ സബ്സ്ക്രിപ്ഷൻ പ്രോഗ്രാം ആരംഭിച്ചിരുന്നു. സബ്സ്ക്രിപ്ഷൻ തുകയായി ഉപയോക്താക്കളിൽ നിന്നും പ്രതിമാസം 8 ഡോളറാണ് ട്വിറ്റർ ഈടാക്കുന്നത്. എന്നാൽ, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ബ്ലൂ ടിക്ക് വെരിഫിക്കേഷന് ഈടാക്കുന്ന തുക താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
വ്യാജ അക്കൗണ്ടുകൾക്ക് പൂട്ടിടുന്നതിന്റെ ഭാഗമായാണ് വെരിഫൈഡ് അക്കൗണ്ടുകളുടെ ബ്ലൂ ടിക്ക് ബാഡ്ജിന് നിരക്ക് ഏർപ്പെടുത്തിയത്. കൂടാതെ, ട്വിറ്ററിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും സബ്സ്ക്രിപ്ഷനിലൂടെ കണ്ടെത്തുക എന്ന ലക്ഷ്യവുമുണ്ട്. പണം നൽകി സബ്സ്ക്രൈബ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമായി പല ആനുകൂല്യങ്ങളും നൽകുമെന്ന് ട്വിറ്റർ ഇതിനോടകം വാഗ്ദാനം നൽകിയിരുന്നു.
Also Read: ഇളനീർ എപ്പോഴെല്ലാം കുടിക്കാം: വയറിളക്കം ബാധിച്ചവർ കരിക്ക് കുടിക്കാമോ?
ട്വിറ്ററിന്റെ സിഇഒ ആയി ഇലോൺ മസ്ക് സ്ഥാനമേറ്റത്തിന് ശേഷം ട്വിറ്ററിൽ നിരവധി അഴിച്ചുപണികൾ നടത്തിയിട്ടുണ്ട്. അതിൽ പ്രധാനമായ മാറ്റങ്ങളിൽ ഒന്നാണ് പേയ്ഡ് വെരിഫിക്കേഷൻ.
Post Your Comments