
ഇരിങ്ങാലക്കുട: ഹാഷിഷ് ഓയിൽ ഉപയോഗിക്കവെ മൂന്ന് യുവാക്കൾ പൊലീസ് പിടിയിലായി. ഇരിങ്ങാലക്കുട തുറവങ്കാട് സ്വദേശി പുത്തുക്കാട്ടിൽ അനന്തു (18), തളിയക്കാട്ടുപറമ്പിൽ ആദിത്യൻ (20), കോട്ടയം കടത്തുരുത്തി സ്വദേശി ആൽബി (19) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
Read Also : തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വിഗ്ഗി തൊഴിലാളികൾ
ഇരിങ്ങാലക്കുട ഡിവൈ.എസ് പി. ബാബു കെ. തോമസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.ബി. സിബിൻ, അനീഷ് കരീം എന്നിവരാണ് ഇവരെ പിടികൂടിയത്. അനന്തുവും ആദിത്യനും മുമ്പും പൊലീസ് പിടിയിലായിട്ടുണ്ട്.
എസ്.ഐമാരായ കെ.എസ്. സുബിന്ത്, ഷാജൻ എം.എസ്, ദാസൻ മുണ്ടയ്ക്കൽ, സീനിയർ സി.പി.ഒമാരായ എ.ബി. സതീഷ്, സി.കെ. ബിജുകുമാർ, ബിലഹരി, കെ.എസ്. ഉമേഷ്, ധനലക്ഷ്മി, ഇ.എസ്. ജീവൻ, സോണി സേവ്യർ എന്നിവർ രണ്ടു സംഘങ്ങളായി നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.
Post Your Comments