Latest NewsIndiaNews

ഷാരൂഖ് ഖാനെ മുംബൈ എയർപോർട്ടിൽ മണിക്കൂറുകളോളം തടഞ്ഞുവെച്ചു, പണി കൊടുത്തത് ബാഗിലുള്ള ഈ സാധനം

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെ മുംബൈ എയർപോർട്ടിൽ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. കസ്റ്റംസ് ആണ് താരത്തെ മണിക്കൂറുകളോളം വിമാനത്താവളത്തിൽ തടഞ്ഞുനിർത്തിയത്. ഷാരൂഖിന്റേയും ഒപ്പമുണ്ടായിരുന്നവരുടേയും ബാഗേജുകളില്‍ ആഡംബര വാച്ചുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഡ്യൂട്ടി ഇനത്തിൽ 6.83 ലക്ഷം രൂപ അടപ്പിച്ച ശേഷമാണ് ഇവരെ പറഞ്ഞുവിട്ടത്.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുത്ത ശേഷം വെള്ളിയാഴ്ച രാത്രിയിലാണ് സ്വകാര്യ വിമാനത്തില്‍ താരം മുംബൈ വിമാനത്താവളത്തില്‍ എത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, കസ്റ്റംസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഖാനും അദ്ദേഹത്തിന്റെ മാനേജരും മണിക്കൂറുകൾ കഴിഞ്ഞ് പുറത്തിറങ്ങി. എന്നാൽ, സംഘത്തിലുണ്ടായിരുന്ന താരത്തിന്റെ ബോഡിഗാര്‍ഡിനെയും മറ്റു ചിലരേയും ശനിയാഴ്ച രാവിലെയാണ് വിമാനത്താവളത്തിൽ നിന്നും പുറത്തേക്കിറക്കിറങ്ങാൻ കസ്റ്റംസ് അനുമതി നൽകിയത്.

18 ലക്ഷം രൂപ വിലമതിക്കുന്ന ആറ് ആഡംബര വാച്ചുകൾ താരത്തിന്റെ ബാഗേജിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button