Latest NewsKeralaNews

22 വർഷം, സത്യം ജയിച്ചു, നായനാർ സർക്കാർ കള്ളക്കേസിൽ കുടുക്കിയ RSS – ABVP പ്രവർത്തകർക്ക് സുപ്രീം കോടതിയുടെ നീതി: കുറിപ്പ്

ന്യൂഡല്‍ഹി: രണ്ടായിരത്തിലെ പീഡിഗ്രി സമരവുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ ഹൈക്കോടതി ശിക്ഷിച്ച പതിനാല് എ.ബി.വി.പി പ്രവർത്തകരെ സുപ്രീം കോടതി ഇന്നലെ വെറുതെ വിട്ടിരുന്നു. 22 വർഷങ്ങൾക്ക് ശേഷമാണ് പ്രവർത്തകർക്ക് നീതി ലഭിക്കുന്നത്. വർഷങ്ങൾ ഒത്തിരി കഴിഞ്ഞെങ്കിലും സത്യം തെളിയിക്കപ്പെട്ടതിൽ സന്തോഷമെന്ന് ബി.ജെ.പി വക്താവ് എസ്. സുരേഷ്. ഭരണകൂടവേട്ടയാടലിന്റെ തീക്കനലിൽ ചവിട്ടി മുന്നേറിയ പോരാട്ടവീര്യമാണിതെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

എ.ബി.വി.പി പ്രവർത്തകർക്കൊപ്പം ആർ.എസ്.എസ്, ബി.എം.എസ് പ്രവർത്തകരെയും പോലീസ് മർദ്ദിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്തിരുന്നു. പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് ജൂലൈ 13 ന് നടത്തിയ ബഹുജനറാലിക്കിടെ നഗരത്തിൽ നടന്ന അക്രമവും തുടർന്ന് ഒരു KSRTC കണ്ടക്ടർ മരണപ്പെട്ടതുമാണ് കേസ്സിനാധാരം. എന്നാൽ, കൊലപാതകത്തിൽ ABVP ക്കോ സംഘത്തിനോ ബന്ധമില്ലായിരുന്നു. ഡി.വൈ.എഫ്.ഐ ഗുണ്ടകൾ നുഴഞ്ഞുകയറി ആക്രമിക്കുകയായിരുന്നുവെന്ന് എസ് സുരേഷ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

സംഭവത്തിൽ 34 RSS – ABVP – BMS നേതാക്കൾക്കെതിരെ നായനാര് സർക്കാർ കൊലക്കേസ്സെടുത്ത് ജയിലിലടച്ചു. അതിൽ 13 പേരെ സുപ്രീം കോടതി ഇന്നലെ വെറുതെ വിട്ടു. മറ്റു പ്രതികളെ വിചാരണ കോടതിയും ഹൈക്കോടതിയും വെറുതെ വിട്ടിരുന്നു. ജൂലൈ 11 ന് ABVP വനിതാപ്രവർത്തകർ നായനാരെ പരസ്യവിചാരണ ചെയ്ത് അഴിമതിക്കാരനായി മുദ്രകുത്തി ചെരുപ്പ് മാലയിട്ട് പ്രതീകാത്മകമായി നാടുകടത്തിയിരുന്നു. ഇതിനുള്ള പ്രതികാരമായിട്ടായിരുന്നു എ.ബി.വി.പി പ്രവർത്തകർക്ക് നേരെയുണ്ടായ കള്ളക്കേസ്.

പൊതുമുതൽ നശിപ്പിക്കൽ, കലാപം സൃഷ്ടിക്കൽ, സംഘം ചേരൽ എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ ഹൈക്കോടതി ശിക്ഷിച്ചിരുന്നത്. ഇതിനെതിരെ നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതി വിധി. ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ആണ് പ്രതികളെ വെറുതെ വിട്ടത്. കോളേജുകളിൽ നിന്ന് പ്രീഡിഗ്രി വേർപെടുത്താനുള്ള നീക്കത്തിനെതിരെ 2000 ജൂലൈ 12ന്, എ.ബി.വി.പി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം സംഘർഷത്തില്‍ കലാശിക്കുകയായിരുന്നു.

എസ്. സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

കാലം സാക്ഷി … ചരിത്രം സാക്ഷി ….വർഷം 22 കഴിഞ്ഞു ..പക്ഷേ സത്യം ജയിച്ചു. #ABVP സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച സമരം നടത്തിയവർക്കെതിരെ CPM ന്റെ നായനാർ സർക്കാർ കളവായി എടുത്ത കൊലക്കേസ്സിലെ പ്രതികളെ സുപ്രീം കോടതി ഇന്ന് വെറുതെ വിട്ടു…. 2000 ജൂലൈ 12 നായനാർ സർക്കാരിന്റെ പ്ലസ്ടു അഴിമതിക്കെതിരെ ABVP നടത്തിയ ചരിത്ര സമരം ….,

കേരളം കണ്ട ഏറ്റവും കൊടിയ ലാത്തിചാർജ്ജ് …, ഞങ്ങളോടൊപ്പം ABVP വനിതാ പ്രവർത്തകരേയും ക്രൂരമായി മർദ്ദിച്ചു….. സെക്രട്ടറിയേറ്റ് നട വിദ്യാർത്ഥി – വിദ്യാർത്ഥിനികളുടെ ചുടുചോരയിൽ ചുമന്ന ദിനം…. കൊടിയ മർദ്ദനം #AsianetTV , #SuryaTV യിൽ കണ്ട കേരളം കരഞ്ഞദിനം. പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് ജൂലൈ 13 ന് നടത്തിയ ബഹുജനറാലിക്കിടെ നഗരത്തിൽ നടന്ന അക്രമവും തുടർന്ന് ഒരു KSRTC കണ്ടക്ടർ മരണപ്പെട്ടതുമാണ് കേസ്സിനാധാരം. എന്നാൽ കൊലപാതകത്തിൽ ABVP ക്കോ സംഘത്തിനോ ബന്ധമില്ലായിരുന്നു. DYFI ഗുണ്ടകൾ നുഴഞ്ഞുകയറി ആക്രമിക്കുകയായിരുന്നു .

എന്നാൽ ശിശുപാൽ ജി (ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ്) കെ.ആർ. ഉമാകാന്തൻ,(ABVP സംസ്ഥാന സംഘടനാ സെക്രട്ടറി ആയിരുന്നു തുടർന്ന് #BJP സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി) ജി.ഗിരീശൻ (BMS ജില്ലാസെക്രട്ടറി ശേഷം BJP സംസ്ഥാന ഓഫീസ് സെക്രട്ടറി)
ജി.പത്മകുമാർ, കെ. രാജശേഖരൻ, പി.സുധാകരൻ (സംഘ ചുമതലക്കാർ) എം.ജയകുമാർ (ABVP മുൻ അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ) തുടങ്ങി 34 RSS – ABVP – BMS നേതാക്കൾക്കെതിരെ കൊലക്കേസ്സെടുത്ത് ജയിലിലടച്ചു. അതിൽ 13 പേരെയാണ് സുപ്രീം കോടതി ഇന്ന് വെറുതെ വിട്ടത്. മറ്റു പ്രതികളെ വിചാരണ കോടതിയും ഹൈകോടതിയും വെറുതെ വിട്ടിരുന്നു….

ജൂലൈ 11 ന് ABVP വനിതാപ്രവർത്തകർ നായനാരെ പരസ്യവിചാരണ ചെയ്ത് അഴിമതിക്കാരനായി മുദ്രകുത്തി ചെരുപ്പ് മാലയിട്ട് പ്രതീകാത്മകമായി നാടുകടത്തിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് അതിന് നേതൃത്വം നൽകിയ ABVP നേതാക്കളായിരുന്ന T.P. സിന്ധു ( BJP വക്താവ്) , അഡ്വ. അഞ്ജനാദേവി (വിചാര കേന്ദ്രം സംസ്ഥാന സെക്രട്ടറി), അഡ്വ.ആശ മോൾ (BMS സംസ്ഥാന സെക്രട്ടറി) എന്നിവരെ അടുത്ത ദിവസം നടന്ന ABVP റാലിക്കിടെ വളഞ്ഞിട്ട് ആക്രമിക്കാൻ കാരണം.

പോലീസ് ആക്രമണത്തിൽ 50 ലേറെ പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ നെയ്യാറ്റിൻകര VTM കോളേജിലെ ഗണേശ് ഒരു വാഹനാപകടത്തിൽ മരണപ്പെട്ടു. അന്ന് സംസ്ഥാന പ്രസിഡന്റായിരുന്ന വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ ഇന്ന് BJP പാലക്കാട് മേഖലാ പ്രസിഡന്റാണ്…. വൈകിയാണങ്കിലും സത്യം തെളിയിക്കപ്പെട്ടതിൽ സന്തോഷിക്കുന്നു.ഭരണകൂടവേട്ടയാടലിന്റെ തീക്കനലിൽ ചവിട്ടി മുന്നേറിയ പോരാട്ടവീര്യം …. CPMന്റെ രാഷ്ട്രീയ അവസാനം കണ്ടേ … വിശ്രമിക്കൂ…..

shortlink

Related Articles

Post Your Comments

Related Articles


Back to top button