UAELatest NewsNewsInternationalGulf

സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം: നിബന്ധനകൾ പാലിക്കേണ്ട കാലാവധിയെ കുറിച്ച് ഓർമ്മപ്പെടുത്തി യുഎഇ

അബുദാബി: രാജ്യത്തെ സ്വദേശിവത്കരണം സംബന്ധിച്ച നിബന്ധനകൾ പാലിക്കാൻ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഇനി അമ്പത് ദിവസത്തെ കാലയളവ് മാത്രമാണ് ശേഷിക്കുന്നതെന്ന് ഓർമ്മപ്പെടുത്തി യുഎഇ. മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: മരിച്ചു പോയ പിതാവിനെ തിരിച്ചു കൊണ്ടുവരുന്നതിന് നരബലി: രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതി അറസ്റ്റില്‍

ഏറ്റവും ചുരുങ്ങിയത് അമ്പത് ജീവനക്കാരെങ്കിലുമുള്ള സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ, 2023 ജനുവരി 1-ന് മുൻപായി, തങ്ങളുടെ കീഴിൽ ജോലി ചെയ്യുന്ന എമിറാത്തി ജീവനക്കാരുടെ എണ്ണത്തിൽ 2 ശതമാനം വർദ്ധനവ് നടപ്പിലാക്കണമെന്നാണ് മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം. സ്വദേശിവത്കരണം സംബന്ധിച്ച ലക്ഷ്യങ്ങൾ നടപ്പിലാക്കുന്ന സ്ഥാപനങ്ങൾക്ക് നാഫിസ് സംവിധാനത്തിലൂടെ പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമാണെന്നും മന്ത്രാലയം വിശദീകരിച്ചു.

നിബന്ധനകളിൽ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് 2023 ജനുവരി 1 മുതൽ പിഴ ചുമത്തും. നിയമിക്കപ്പെടാത്ത ഓരോ എമിറാത്തി ജീവനക്കാരനും പ്രതിവർഷം 72000 ദിർഹം എന്ന രീതിയിലാണ് പിഴ ചുമത്തുന്നത്.

Read Also: മുന്നാക്ക സംവരണം: സുപ്രീംകോടതി വിധിയ്‌ക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാൻ പ്രമേയം പാസാക്കി സർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button