PathanamthittaNattuvarthaLatest NewsKeralaNews

മദ്യലഹരിയിൽ പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തി: ചികിത്സിലായിരുന്ന പത്തനംതിട്ട സ്വദേശി മരിച്ചു, ഭാര്യ ചികിത്സയിൽ

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പലവിളയിൽ ജോസ് ആണ് മരിച്ചത്

പത്തനംതിട്ട: കൊടുമണ്ണിൽ മദ്യലഹരിയിൽ പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തി തീപ്പൊള്ളലേറ്റ് ചികിത്സിലായിരുന്നയാൾ മരിച്ചു. പലവിളയിൽ ജോസ് ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഇന്നലെയാണ് മദ്യപിച്ചെത്തിയ ജോസ് പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തിയത്. ഇയാളെ തടയുന്നതിനിടയിൽ ഭാര്യ ഓമനയ്ക്കും പൊള്ളലേറ്റിരുന്നു. ഓമന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Read Also : ജൂനിയർ വിദ്യാർത്ഥിയെ മർദ്ദിച്ച് സീനിയേഴ്സ്, ‘അല്ലാഹു അക്ബർ’ വിളിപ്പിച്ചു: വൈറൽ വീഡിയോ

ജോസ് മദ്യപിച്ചെത്തി ബഹളം വെക്കുന്നത് പതിവാണെന്ന് അയൽവാസികൾ പൊലീസിന് മൊഴി നൽകി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button