തിരുവനന്തപുരം: കോർപറേഷനിലെ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട് പുറത്തായ കത്ത് സംബന്ധിച്ചു സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മേയർ ആര്യാ രാജേന്ദ്രന്റെയും മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. മേയർ ആര്യാ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മുൻ കൗൺസിലർ ജിഎസ് ശ്രീകുമാറാണ് പരാതി നൽകിയത്.
തുടർന്ന്, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പ്രാഥമിക അന്വേഷണത്തിന് നിർദ്ദേശം നൽകുകയായിരുന്നു. പരാതികാരനായ ജിഎസ് ശ്രീകുമാറിന്റെ മൊഴിയും വിജിലന്‍സ് രേഖപ്പെടുത്തി.
തുടർച്ചയായ തലവേദന ഉണ്ടോ: എങ്കിൽ ഇത് അറിഞ്ഞോളൂ…
താൻ കത്ത് എഴുതിയിട്ടില്ലെന്നും കത്ത് അയച്ച ദിവസം താൻ സ്ഥലത്തില്ലായിരുന്നു എന്നും മേയർ വിജിലൻസ് സംഘത്തെ അറിയിച്ചു. കത്ത് വ്യാജമായി തയാറാക്കിയതാണോ എന്ന് അറിയില്ലെന്നും കത്തിനു പിന്നിൽ ആരുടെയെങ്കിലും ഗൂഢാലോചനയുള്ളതായി സംശയമില്ലെന്നും ആര്യാ രാജേന്ദ്രൻ മൊഴിയിൽ പറഞ്ഞു.
മേയർ എഴുതിയതായി പറയപ്പെടുന്ന കത്ത് തനിക്കു ലഭിച്ചിട്ടില്ലെന്നും കത്തിനെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അന്വേഷണ സംഘത്തെ അറിയിച്ചു. പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസിലും ആരും അത്തരമൊരു കത്ത് കൊടുത്തിട്ടില്ലെന്നും ആനാവൂർ നാഗപ്പൻ വ്യക്തമാക്കി.
Post Your Comments