ന്യൂഡൽഹി: കേന്ദ്രനിയമത്തെ മറികടന്ന് സംസ്ഥാനനിയമം വഴി നടന്ന വി.സി നിയമനത്തെ കുറിച്ചുള്ള ചർച്ചയിൽ ജോണ് ബ്രിട്ടാസിനെ ഉത്തരം മുട്ടിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ആപ്പിളും ആപ്പിളും തമ്മിലല്ല, ആപ്പിളും ഓറഞ്ചും തമ്മിലാണ് ബ്രിട്ടാസിന്റെ താരതമ്യമെന്ന് ശ്രീജിത്ത് പണിക്കർ പരിഹസിച്ചു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ശ്രീജിത്തിന്റെ പ്രതികരണം. കേന്ദ്രനിയമത്തെ മറികടന്ന് സംസ്ഥാനനിയമം വഴി നടന്ന വി.സി നിയമനത്തെ കുറിച്ചു ചോദിച്ചപ്പോൾ ബ്രിട്ടാസ് പറയുന്നത്, കേന്ദ്രനിയമപ്രകാരം നടന്ന കേന്ദ്രസർവകലാശാലാ വി.സി നിയമനത്തിൽ കേന്ദ്രസർക്കാർ ഇടപെട്ടെന്നാണ്. ഇതിന്റെ വീഡിയോയും ശ്രീജിത്ത് പണിക്കർ ഫേസ്‌ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
മലയാളത്തിലായാലും ഇംഗ്ലീഷിലായാലും ഉത്തരം മുട്ടിയാൽ ബിജെപി വക്താവെന്ന് വിളിക്കുക! കേന്ദ്രനിയമത്തെ മറികടന്ന് സംസ്ഥാനനിയമം വഴി നടന്ന വിസി നിയമനത്തെ കുറിച്ചു ചോദിച്ചപ്പോൾ ബ്രിട്ടാസ് പറയുന്നത് കേന്ദ്രനിയമപ്രകാരം നടന്ന കേന്ദ്രസർവകലാശാലാ വിസി നിയമനത്തിൽ കേന്ദ്രസർക്കാർ ഇടപെട്ടെന്നാണ്. അവിടെ സെർച്ച് കമ്മിറ്റി ലിസ്റ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സമ്മറി നോട്ടോടെയാണ് നിയമനാധികാരിയായ വിസിറ്റർക്ക് നൽകുന്നത്. ആരാണ് വിസിറ്റർ?എല്ലാക്കാര്യത്തിലും കേന്ദ്രസർക്കാരിന് ഉപദേശിക്കാവുന്ന രാഷ്ട്രപതി! ഉപദേശത്തിന് വിലക്കില്ല; സ്വീകരിക്കുന്നത് അദ്ദേഹത്തിന്റെ ഇഷ്ടവും. ലിസ്റ്റ് തള്ളി പുതിയ ലിസ്റ്റ് ആവശ്യപ്പെടാനുള്ള അധികാരം കേന്ദ്രനിയമം രാഷ്ട്രപതിക്ക് നൽകുന്നുണ്ട്. അതാണ് അദ്ദേഹം ചെയ്തത്. ആപ്പിളും ആപ്പിളും തമ്മിലല്ല, ആപ്പിളും ഓറഞ്ചും തമ്മിലാണ് ബ്രിട്ടാസിന്റെ താരതമ്യം. ആ… കമ്യൂണിസ്റ്റല്ലേ!
Post Your Comments