രാജ്യത്ത് ഹരിത ബോണ്ടുകളിലൂടെ വിവിധ പദ്ധതികൾക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് കേന്ദ്രസർക്കാർ. 9 വിഭാഗങ്ങളിലെ പദ്ധതികൾക്കാണ് സാമ്പത്തിക സഹായം. ഇതിന്റെ ഭാഗമായി 16,000 കോടി രൂപയാണ് ഹരിത ബോണ്ടുകളിലൂടെ സമാഹരിക്കുക. ഹരിത ബോണ്ട് സംബന്ധിച്ച ചട്ടക്കൂട് ഇതിനോടകം ധനമന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. നിലവിൽ, സൗരോർജ്ജം മുതൽ ജൈവകൃഷിക്ക് വരെ ഹരിത ബോണ്ടുകളിൽ നിന്ന് പണം വിനിയോഗിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
ധനമന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം, ഹരിത ബോണ്ടുകൾക്ക് മാത്രം പ്രത്യേക അക്കൗണ്ട് സൂക്ഷിക്കുന്നതാണ്. ധനമന്ത്രാലയത്തിലാണ് ഇതിന്റെ ചുമതല. വിവിധ വിഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുത്ത പ്രോജക്ടുകളുടെ പുരോഗതി വിലയിരുത്താൻ വർഷത്തിൽ രണ്ട് തവണ ജിഡബ്ല്യുഎഫ്സി യോഗം ചേരാൻ നിർദ്ദേശിച്ചിട്ടുണ്ട്.
Also Read: എൽഐസി: രണ്ടാം പാദത്തിൽ കുത്തനെ ഉയർന്ന് അറ്റാദായം
ബയോഡൈവേഴ്സിറ്റി കൺസർവേഷൻ, സസ്റ്റെയിനബിൾ മാനേജ്മെന്റ് ഓഫ് ലീവിംഗ് നാച്ചുറൽ റിസോഴ്സസ് ആന്റ് ലാൻഡ് യൂസ്, റിനീവബിൾ എനർജി, എനർജി എഫിഷ്യൻസി, ക്ലീൻ ട്രാൻസ്പോർട്ടേഷൻ, ക്ലൈമറ്റ് ചെയ്ഞ്ച് അഡാപ്ഷൻ, സസ്റ്റെയിനബിൾ വാട്ടർ ആന്റ് വേസ്റ്റ് മാനേജ്മെന്റ്, പൊല്യൂഷൻ പ്രിവൻഷൻ ആന്റ് കൺട്രോൾ, ഗ്രീൻ ബിൽഡിംഗ്സ് എന്നിവയാണ് കേന്ദ്രം തിരഞ്ഞെടുത്ത 9 വിഭാഗങ്ങൾ.
Post Your Comments