നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് രാജ്യത്തെ ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. കണക്കുകൾ പ്രകാരം, ജൂലൈയിൽ തുടങ്ങി സെപ്തംബറിൽ അവസാനിച്ച പാദത്തിൽ അറ്റാദായം 15,952 കോടി രൂപയായാണ് ഉയർന്നത്. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 11 ഇരട്ടിയോളമാണ് ഇത്തവണ രേഖപ്പെടുത്തിയ അറ്റാദായം. മുൻ വർഷം ഇതേ പാദത്തിൽ 1,433.71 കോടി രൂപ മാത്രമായിരുന്നു അറ്റാദായം കൈവരിച്ചിരുന്നത്. അതേസമയം, ഏപ്രിലിൽ ആരംഭിച്ച് ജൂണിൽ അവസാനിച്ച ഒന്നാം പാദത്തിൽ 682.88 കോടി രൂപയുടെ അറ്റാദായം നേടിയിട്ടുണ്ട്.
ഇത്തവണ അവകാശികളില്ലാതെ കിടക്കുന്ന അക്കൗണ്ടുകളിലെ തുക ഓഹരി ഉടമകളുടെ അക്കൗണ്ടിലേക്ക് വകയിരുത്തിയിട്ടുണ്ട്. ഇത് അറ്റാദായം ഉയരാൻ കാരണമായി. 14,271.80 കോടി രൂപയാണ് ഇത്തരത്തിൽ നിക്ഷേപക അക്കൗണ്ടിലേക്ക് എൽഐസി മാറ്റിയത്. രണ്ടാം പാദത്തിൽ അറ്റ പ്രീമിയ വരുമാനവും ഉയർന്നിട്ടുണ്ട്. അറ്റ പ്രീമിയ വരുമാനം 27 ശതമാനം വർദ്ധനവോടെ 1.32 ട്രില്യൺ രൂപയിലെത്തി.
Also Read: എൻഡിടിവിയുടെ അധിക ഓഹരികൾ സ്വന്തമാക്കാൻ അദാനി ഗ്രൂപ്പ്, ഓപ്പൺ ഓഫർ നവംബർ 22 മുതൽ ആരംഭിക്കും
ഇത്തവണ സിംഗിൾ പ്രീമിയത്തിൽ നിന്നുള്ള വരുമാനം 62 ശതമാനം വർദ്ധനവോടെ 66,901 കോടി രൂപയായി. അതേസമയം, നോൺ- പെർഫോമിംഗ് അസറ്റുകളുടെ റേഷ്യോ മുൻ പാദത്തെ അപേക്ഷിച്ച് 0.24 ശതമാനം കുറഞ്ഞിട്ടുണ്ട്. ഇതോടെ, നോൺ- പെർഫോമിംഗ് അസറ്റ് റേഷ്യോ 5.6 ശതമാനത്തിലെത്തി.
Post Your Comments