MalappuramLatest NewsKeralaNattuvarthaNews

കരിപ്പൂരില്‍ അന്യസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

ബംഗാള്‍ സ്വദേശിയായ കാദറലി ഷെയ്ക്കാണ് കൊല്ലപ്പെട്ടത്

മലപ്പുറം: മലപ്പുറം കരിപ്പൂരില്‍ അന്യസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വാക്ക് തര്‍ക്കത്തെത്തുടര്‍ന്ന് കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബംഗാള്‍ സ്വദേശിയായ കാദറലി ഷെയ്ക്കാണ് കൊല്ലപ്പെട്ടത്.

Read Also : ഹിമാചൽ പ്രദേശിൽ ഇന്ന് വോട്ടെടുപ്പ്: പ്രതീക്ഷയർപ്പിച്ച് ബിജെപിയും കോൺഗ്രസും

അയനിക്കാടുള്ള താമസ സ്ഥലത്തിന് സമീപം വെച്ചായിരുന്നു കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ കൂടെ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശി മൊഹിദുള്‍ ഷെയ്ക്ക് പൊലീസ് പിടിയിലായി.

കരിപ്പൂരില്‍ നിര്‍മ്മാണ ജോലി ചെയ്യുന്നവരാണ് ഇരുവരും. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് പൊലീസ് അറിയിച്ചു. മ‍ൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button