COVID 19corona positive storiesLatest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 61 കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 61 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 130 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള 3 മരണങ്ങളാണ് ശനിയാഴ്ച്ച സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Read Also: സ്‌കാനിംഗ് സെന്ററിൽ യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതി: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

824,438 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 811,317 പേർ രോഗമുക്തി നേടി. 9,432 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 88 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: ഗവർണർമാർ കേന്ദ്ര സർക്കാരിന്റെ അജണ്ടയുടെ ഭാഗമായി പ്രവർത്തിക്കുന്നു: രൂക്ഷ വിമർശനവുമായി സീതാറാം യെച്ചൂരി

shortlink

Related Articles

Post Your Comments

Related Articles


Back to top button