Latest NewsKeralaNews

സ്‌കാനിംഗ് സെന്ററിൽ യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതി: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

പത്തനംതിട്ട: സ്‌കാനിംഗ് സെന്ററിൽ യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറോട് മന്ത്രി നിർദ്ദേശം നൽകി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

Read Also: ഗ്രാമീണ മേഖലയിൽ സമ്പൂർണ്ണ കുടിവെള്ള ലഭ്യതക്കുള്ള നടപടികൾ 2024 ഓടെ പൂർത്തീയാക്കും: മന്ത്രി റോഷി അഗസ്റ്റിൻ

അടൂർ ജനറൽ ആശുപത്രിക്ക് സമീപത്തെ സ്‌കാനിംഗ് സെന്ററിലാണ് സംഭവം ഉണ്ടായത്. കൊല്ലം കടയ്ക്കൽ സ്വദേശിയായ അൻജിത്ത് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. റേഡിയോഗ്രാഫറാണ് ഇയാൾ. എംആർഐ സ്‌കാൻ എടുക്കാൻ വന്ന യുവതി വസ്ത്രം മാറുന്നത് ഇയാൾ മൊബൈൽ ഫോണിൽ പകർത്തിയെന്നാണ് പരാതി.

Read Also: എൻഡിടിവിയുടെ അധിക ഓഹരികൾ സ്വന്തമാക്കാൻ അദാനി ഗ്രൂപ്പ്, ഓപ്പൺ ഓഫർ നവംബർ 22 മുതൽ ആരംഭിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button