ഷിംല: ഇന്ന് ജനവിധി കുറിക്കുന്ന ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പിക്കെതിരെ കോഴ ആരോപണവുമായി കോണ്‍ഗ്രസ്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ കടയില്‍ നിന്ന് 14 ലക്ഷം രൂപ പിടിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് മുന്നോട്ട് വന്നിരിക്കുന്നത്. വോട്ടെടുപ്പ് തലേന്ന് ബി.ജെ.പി വോട്ടർമാർക്ക് പണം വിതരണം ചെയ്തെന്നാണ് കോൺഗ്രസിന്റെ ആരോപണം.
സിറ്റിംഗ് എം.എല്‍.എ കൂടിയായ മുല്‍ഖ് രാജ് പ്രേമിയുടെ കടയില്‍ നിന്ന് ആണ് പണം പിടികൂടിയത്. ഇപ്പോൾ ഉയര്‍ന്നിരിക്കുന്ന കോഴ ആരോപണം ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ.
അതേസമയം, ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്. 68 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വൈകീട്ട് അഞ്ചര വരെ വോട്ട് ചെയ്യാനാകും.
56 ലക്ഷത്തോളം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 67 കമ്പനി കേന്ദ്രസേനയെയും, 15 കമ്പനി സി.ആർ.പി.എഫിനെയും സംസ്ഥാനത്ത് വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മോദി പ്രഭാവത്തിൽ തുടർ ഭരണം നേടാമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
ഡിസംബർ 8 നാണ് വോട്ടെണ്ണൽ. സംസ്ഥാനത്ത് ബി.ജെ.പിക്ക് ഭരണ തുടർച്ചയെന്നാണ് സർവേ ഫലങ്ങൾ പ്രവചിച്ചത്.
Post Your Comments