തിരുവനന്തപുരം: ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷമയുടെ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മലകുമാരൻ എന്നിവർ ഹൈക്കോടതിയിൽ ജാമ്യ ഹർജി സമർപ്പിച്ചു. ഷാരോൺ കൊല്ലപ്പെട്ടതിന് ശേഷം മാത്രമാണ് മകളുടെ ബന്ധത്തെക്കുറിച്ച് അറിയുന്നതെന്ന് ഇരുവരും ജാമ്യ ഹർജിയിൽ പറയുന്നു.
തങ്ങളെ പ്രതികളാക്കി, ഗ്രീഷ്മയെ മാനസിക സമ്മർദ്ദത്തിലാഴ്ത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു പോലീസിന്റെ ലക്ഷ്യമെന്നും വിഷക്കുപ്പി ഒളിപ്പിച്ച് വെച്ചു എന്നുള്ളത് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും പ്രതികൾ ആരോപിച്ചു.
കണ്ണിനു ചുറ്റുമുളള കറുപ്പ് അകറ്റാൻ ഈ കാര്യങ്ങൾ ചെയ്യൂ
ഷാരോൺ വധക്കേസിൽ പൊലീസിന് ലഭിച്ച നിയമോപദേശത്തെ തുടർന്ന് അന്വേഷണച്ചുമതല തമിഴ്നാട് പോലീസിന് കൈമാറാൻ തീരുമാനമായി. ഷാരോണിന്റെ മരണത്തിനു കാരണമായ സംഭവം നടന്നത് തമിഴ്നാട് രാമവർമൻ ചിറയിലായതിനാൽ നിയമപ്രകാരം തമിഴ്നാട് പോലീസാണ് അന്വേഷണവും തുടർനടപടികളും സ്വീകരിക്കേണ്ടത്.
ഷാരോൺ ചികിത്സയിലായിരിക്കെ ആശുപത്രി അധികൃതരുടെ അറിയിപ്പും ഷാരോണിന്റെ വീട്ടുകാർ പാറശാല പോലീസിൽ നൽകിയ പരാതിയുമാണ് കേസ് കേരളത്തിൽ രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതിന് കാരണമായത്.
Post Your Comments