ErnakulamKeralaNattuvarthaLatest NewsNews

ല​ഹ​രിമ​രു​ന്നു​ക​ളു​മാ​യി യു​വാ​വ് അറസ്റ്റിൽ

ത​ണ്ടേ​ക്കാ​ട് എം.​എ​ച്ച് ക​വ​ല​യി​ല്‍ കി​ഴ​ക്ക​ന്‍ വീ​ട്ടി​ല്‍ നി​ഷാ​ദി​നെ​യാ​ണ് (25) അറസ്റ്റ് ചെയ്തത്

പെ​രു​മ്പാ​വൂ​ര്‍: മാ​ര​ക ല​ഹ​രിമ​രു​ന്നു​ക​ളു​മാ​യി യു​വാ​വ് അറസ്റ്റിൽ. ത​ണ്ടേ​ക്കാ​ട് എം.​എ​ച്ച് ക​വ​ല​യി​ല്‍ കി​ഴ​ക്ക​ന്‍ വീ​ട്ടി​ല്‍ നി​ഷാ​ദി​നെ​യാ​ണ് (25) അറസ്റ്റ് ചെയ്തത്. പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് ആണ് ഇയാളെ പി​ടി​കൂ​ടി​യ​ത്.

അ​ഞ്ച് ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ലും 230 മി​ല്ലി​ഗ്രാം എം.​ഡി.​എം.​എ​യും ഇ​യാ​ളി​ല്‍ നി​ന്ന് പിടിച്ചെടു​ത്തിട്ടുണ്ട്. ടാ​ക്‌​സി ഡ്രൈ​വ​റാ​യ ഇ​യാ​ള്‍ അ​തി​ന്റെ മ​റ​വി​ല്‍ വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്കും യു​വാ​ക്ക​ള്‍ക്കു​മാ​ണ് മ​യ​ക്കു​മ​രു​ന്ന് വി​ല്‍പ​ന ന​ട​ത്തി​യി​രു​ന്ന​ത്.

Read Also : ആലപ്പുഴയില്‍ സിപിഎം സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി: ഉപതിരഞ്ഞെടുപ്പിൽ സി.പി.എം മൂന്നാം സ്ഥാനത്ത്

നി​ഷാ​ദി​ന്റെ പേ​രി​ല്‍ വ​ണ്ട​ന്മേ​ട്, അ​മ്പ​ല​മേ​ട് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളു​ണ്ടെന്ന് പൊലീസ് പറഞ്ഞു.

എ.​എ​സ്.​പി അ​നൂ​ജ് പ​ലി​വാ​ല്‍, ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​ര്‍. ര​ഞ്ജി​ത്, എ​സ്.​ഐ​മാ​രാ​യ ജോ​സി എം.​ജോ​ണ്‍സ​ന്‍, ഗ്രീ​ഷ്മ ച​ന്ദ്ര​ന്‍, എ.​എ​സ്.​ഐ എം.​കെ. അ​ബ്ദു​ൽ സ​ത്താ​ര്‍, എ​സ്.​സി.​പി.​ഒ പി.​എ. അ​ബ്ദു​ൽ മ​നാ​ഫ്, സി.​പി.​ഒ​മാ​രാ​യ ടി.​എ​സ്. അ​നീ​ഷ്, എ.​കെ. ബേ​സി​ല്‍ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button