തിരുവനന്തപുരം: ആശ്രമം കത്തിച്ച കേസിലെ പ്രതിയെ കണ്ടെത്തിയതിൽ സന്തോഷമെന്ന് സ്വാമി സന്ദീപാനന്ദഗിരി. ആശ്രമം കത്തിച്ചത് താൻ ആണെന്ന വിമർശനം ഉണ്ടായിരുന്നു, അതിനു ഇപ്പോൾ വിരാമം ആയെന്നും അദ്ദേഹം പ്രതികരിച്ചു. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. കൂടുതൽ വിവരങ്ങൾ ഇനിയും പുറത്ത് വരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആർഎസ്എസ് പ്രവർത്തകരെന്ന് അക്രമികളിൽ ഒരാളായ പ്രകാശിന്റെ സഹോദരൻ ക്രൈം ബ്രാഞ്ചിനോട് വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത്. പ്രകാശ് ഒരിക്കൽ ആശ്രമം അക്രമിക്കാൻ ശ്രമം നടത്തിയിരുന്നു. ഒരാൾ അല്ല കൂടുതൽ പേർ ആക്രമണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
read also: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് മരിച്ചുപോയ ആര്‍ എസ് എസ് പ്രവര്‍ത്തകനെന്ന് മൊഴി
സത്യം വെളിപ്പെടുത്തിയ പ്രകാശിന്റെ സഹോദരൻ പ്രശാന്തിന് സംരക്ഷണം ഒരുക്കണമെന്നും പ്രകാശിൻ്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും സന്ദീപാനന്ദഗിരി ആവശ്യപ്പെട്ടു. തിരുവനന്തപുരം കുണ്ടുമൺകടവ് സ്വദേശി പ്രകാശും സുഹൃത്തുക്കളുമാണ് ആശ്രമം കത്തിച്ചതെന്നാണ് പ്രശാന്തിന്റെ വെളിപ്പെടുത്തൽ. ഈ വർഷം ജനുവരിയിൽ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ഇതിന് ശേഷമാണ് സഹോദരന്റെ വെളിപ്പെടുത്തൽ.
Post Your Comments