തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെ യുവ ഐപിഎസ് ഉദ്യോഗസ്ഥൻ തോക്കെടുത്ത് വിരട്ടിയെന്ന ഗവർണറുടെ ആക്ഷേപത്തിനെതിരെ പ്രതികരണവുമായി സിപിഎം. അങ്ങനെ ഭയപ്പെടുത്താൻ കഴിയുന്ന ആളല്ല പിണറായിയെന്ന് സിപിഎം സ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.
‘അങ്ങനെ ഭയപ്പെടുത്താൻ കഴിയുന്ന ആളല്ല പിണറായി. കമഴ്ന്നുകിടന്ന പിണറായിയെ അനക്കാൻ പോലും പോലീസിനായില്ല. എന്നിട്ടല്ലേ,’ എംവി ഗോവിന്ദൻ വ്യക്തമാക്കി.
കൊലക്കേസിൽ അറസ്റ്റിലായ ആളെ ബലംപ്രയോഗിച്ചു മോചിപ്പിക്കാൻ ചെന്ന പിണറായി വിജയൻ, ഒരു യുവ ഐപിഎസ് ഓഫിസർ തോക്ക് ചൂണ്ടിയപ്പോൾ 15 മിനിറ്റിനകം വീട്ടിൽ പോയി വസ്ത്രം മാറി വന്ന കാര്യമറിയാമെന്ന് ഗവർണർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താൻ ആരാണെന്ന് ഗവർണർക്ക് ശരിക്കറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ഗവർണർ. ഇതിനെ തള്ളിയാണ് സിപിഎം രംഗത്ത് വന്നിട്ടുള്ളത്.
Post Your Comments