ചാത്തന്നൂർ: കോളേജിൽ നടന്ന പാർട്ടിയിൽ പങ്കെടുത്ത് ബിരിയാണി കഴിച്ച വിദ്യാർത്ഥിനിയെ ഛർദിയെ തുടർന്ന് ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന്, പ്രാഥമിക ചികിത്സ നല്കിയ ശേഷം വിദ്യാർത്ഥിനിയെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിലേയ്ക്കയച്ചു. വിദ്യാർത്ഥിനിയുടെ നില വൈകുന്നേരത്തോടെ സാധാരണ നിലയിലായി.
Read Also : പെൻഷനേഴ്സ് യൂണിയൻ നേതാവ് ജില്ലാ കൗൺസിലിനിടെ കുഴഞ്ഞുവീണ് മരിച്ചു
വിദ്യാർത്ഥിനി കോളേജിലെത്തുമ്പോൾ പനിയുണ്ടായിരുന്നതായി പറയുന്നു. പാർട്ടിയിൽ പങ്കെടുത്ത് ബിരിയാണി കഴിച്ചപ്പോഴാണ് ഛർദി ഉണ്ടായത്. ഇതേ ഭക്ഷണം കഴിച്ച മറ്റ് വിദ്യാർഥികൾക്കോ അധ്യാപകർക്കോ യാതൊരുവിധ പ്രശ്നങ്ങളുമുണ്ടായിട്ടില്ല.
അതേസമയം, ഭക്ഷ്യവിഷബാധയുടെ ഒരു ലക്ഷണവുമുണ്ടായിട്ടില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്.
Post Your Comments