IdukkiLatest NewsKeralaNattuvarthaNews

ഇടുക്കിയിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

തൊടുപുഴ താലൂക്കിലെ കരിമണ്ണൂർ പഞ്ചായത്ത്​ 13-ാം വാർഡിൽ ചാലാശ്ശേരിയിലാണ് രോഗം സ്ഥിരീകരിച്ചത്

തൊടുപുഴ: ഇടുക്കി ജില്ലയിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തൊടുപുഴ താലൂക്കിലെ കരിമണ്ണൂർ പഞ്ചായത്ത്​ 13-ാം വാർഡിൽ ചാലാശ്ശേരിയിലാണ് രോഗം സ്ഥിരീകരിച്ചത്.

തുടർന്ന്, ഇവിടുത്തെ ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു. ഈ പ്രദേശത്തെ പന്നികളെ മുഴുവന്‍റ ഉടൻ ദയാവധത്തിന് വിധേയമാക്കുമെന്ന്​ മൃഗസംരക്ഷണ വകുപ്പ്​ അധികൃതർ അറിയിച്ചു. കർഷകർക്ക്​ നഷ്ടപരിഹാരവും നൽകുമെന്നും അധികൃതർ അറിയിച്ചു.

Read Also : കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എഞ്ജിനീയർ വിജിലൻസ് പിടിയിൽ

10 കി.മീറ്റർ ചുറ്റളവിലുള്ള പ്രദേശം നിരീക്ഷണ മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു​. രോഗബാധിത മേഖലയിൽ പന്നിമാംസ കച്ചവടം, കശാപ്പ്, വിൽപന എന്നിവ നിരോധിച്ചിട്ടുണ്ട്. ഈ മേഖലക്കുള്ളിലുള്ള പന്നികളെ അവിടെതന്നെ നിലനിർത്താനാണ്​ നിർദേശം. ഇവിടെ പന്നികളെ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും ശിക്ഷാർഹമാണെന്ന് അധികൃതർ വ്യക്തമാക്കി.ഈ രോഗം മനുഷ്യരിലേക്ക് പകരില്ല. രോഗം ബാധിച്ച ഇടങ്ങളിൽ സന്ദർശകരെ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button