AlappuzhaKeralaNattuvarthaLatest NewsNews

ഓട്ടിസം ബാധിച്ച 12കാരന് മദ്യലഹരിയിൽ ക്രൂരമർദ്ദനം : ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രിക്കുന്നു

ചെ​ട്ടി​കു​ള​ങ്ങ​ര കൈ​ത​വ​ട​ക്ക് പ്ര​ദേ​ശ​ത്തു​ള്ള വീ​ട്ടി​ലാ​ണ് സംഭവം

മാ​വേ​ലി​ക്ക​ര: ഓ​ട്ടി​സം ബാ​ധി​ച്ച 12 വ​യ​സ്സു​കാ​ര​നെ മദ്യപിച്ചെത്തിയ പിതാവ് ക്രൂ​ര​മ​ർ​ദ്ദ​നത്തിനിരയാക്കി. ചെ​ട്ടി​കു​ള​ങ്ങ​ര കൈ​ത​വ​ട​ക്ക് പ്ര​ദേ​ശ​ത്തു​ള്ള വീ​ട്ടി​ലാ​ണ് സംഭവം.​ മ​ക​നെ അ​ച്ഛ​ൻ മ​ർ​ദ്ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കുകയാണ്.

മ​ദ്യ​പി​ച്ചെ​ത്തി​യ ഇയാൾ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​യ മ​ക​നെ കൈ​ക​ൾ ​കൊ​ണ്ട് നി​ര​വ​ധി ത​വ​ണ ത​ല്ലു​ന്നു​ണ്ട്. ഈ ​സ​മ​യ​മെ​ല്ലാം നി​ർ​വി​കാ​ര​നാ​യി അ​ച്ഛ​നൊ​പ്പം ഇ​രി​ക്കു​ക​യാ​ണ് മ​ക​ൻ.

നേ​ര​ത്തേ​യും ഇ​യാ​ൾ മ​ക​നെ ക്രൂ​ര​മാ​യി മ​ർദ്ദി​ച്ചി​ട്ടു​ണ്ട്. അ​ന്ന് ഇത് സംബന്ധിച്ച് ബ​ന്ധു​ക്ക​ൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പൊ​ലീ​സെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച്​ കേ​സ് എ​ടു​ത്തി​രു​ന്നു. അ​ന്ന്​ ബാ​ലാ​വ​കാ​ശ ക​മീ​ഷ​നും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​രു​ന്നു. പി​ന്നീ​ടും മ​ദ്യ​പി​ച്ചെ​ത്തി ഇ​യാ​ൾ മ​ക​നെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് തു​ട​രു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മ​ക​നെ ഉ​പ​ദ്ര​വി​ച്ച​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന​ത്.

Read Also : സർവകലാശാല ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ശ്രമം: ഓർഡിനൻസ് വന്നാൽ രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവർണ്ണർ

വി​വാ​ഹ​മോ​ച​ന​ത്തി​നു​ശേ​ഷം ഇ​യാ​ൾ മ​ക​നു​മാ​യി സ​ഹോ​ദ​ര​നും കു​ടും​ബ​ത്തി​നും ഒ​പ്പ​മാ​ണ് ക​ഴി​യു​ന്ന​ത്. കേ​സ് എ​ടു​ത്ത​ശേ​ഷം പൊ​ലീ​സ് വീ​ട്ടി​ൽ പ​രി​ശോ​ധ​ന​ക്ക് ചെ​ന്നി​രു​ന്നു. എ​ന്നാ​ൽ, അ​തി​നു​ശേ​ഷ​വും കു​ഞ്ഞി​നെ ഉ​പ​ദ്ര​വി​ക്കു​ന്ന​തി​ൽ മാ​റ്റ​മു​ണ്ടാ​യി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

അതേസമയം, കു​ട്ടി​യെ ത​ല്ലു​ന്ന​താ​യി പ​രാ​തി​യു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ര​ണ്ടു​മാ​സം മു​മ്പ്​ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തി​രു​ന്ന​താ​യി മാ​വേ​ലി​ക്ക​ര പൊ​ലീ​സ് അ​റി​യി​ച്ചു. പൊ​ലീ​സ് ഇ​ട​പെ​ട​ലി​നു​ശേ​ഷം പി​ന്നീ​ട് പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ​താ​യി അ​റി​വി​ല്ല. പു​തു​താ​യി പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ദൃ​ശ്യ​ങ്ങ​ൾ പ്ര​കാ​രം സം​ഭ​വം അ​ന്വേ​ഷി​ക്കു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രും കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button