Latest NewsUAENewsInternationalGulf

കാൽനടക്കാർക്ക് ഇരുചക്ര വാഹനം തടസ്സമായാൽ 500 ദിർഹം വരെ പിഴ: മുന്നറിയിപ്പുമായി അബുദാബി

അബുദാബി: ഇരുചക്ര വാഹനങ്ങളും ഇലക്ട്രിക് സ്‌കൂട്ടറുകളും കാൽനടക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. ഇവ പാർപ്പിട മേഖലകളിൽ കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പോലീസിനു പരാതി ലഭിച്ച സാഹചര്യത്തിലാണ് അധികൃതർ ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്. വ്യക്തികൾ ഉപയോഗിക്കുന്ന ഏതുതരം ഇരുചക്രവാഹനങ്ങളും ഗതാഗത നിയമം നിയമം ലംഘിച്ചാൽ 200 മുതൽ 500 ദിർഹം വരെ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ പോലീസുമായി സഹകരിച്ചാണ് നിയമ ലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുക.

Read Also: അട്ടപ്പാടി മധുകേസ്: മധുവിന് പോലീസ് കസ്റ്റഡിയിലിരിക്കെ പീഡനമേറ്റിട്ടില്ലെന്ന് കോടതിയിലും ആവർത്തിച്ച് മുൻ മജിസ്ട്രേറ്റ്

എതിർ ദിശയിൽ ഇരുചക്രവാഹനങ്ങൾ ഓടിക്കരുത്, വ്യായാമത്തിനും കാൽനടയാത്രയ്ക്കുള്ള പ്രത്യേക ഇടങ്ങളിൽ ഇ സ്‌കൂട്ടറുകളും സൈക്കിളും ഇറക്കരുത്, ബാലൻസുണ്ടെങ്കിൽ മാത്രമേ ഇരുചക്ര വാഹനം റോഡിലിറക്കാവൂ, ജനത്തിരക്കുള്ള മേഖലകളിൽ വേഗം കുറച്ചും അനുവദിച്ച ലെയ്‌നുകളിലൂടെയും മാത്രം ഓടിക്കുക തുടങ്ങിയവയാണ് പോലീസ് നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ.

ഇ സ്‌കൂട്ടറുകൾക്ക് മണിക്കൂറിൽ 20 കിലോ മീറ്റർ മാത്രമാണ് അനുവദനീയ വേഗം.ബാലൻസ് തെറ്റും എന്നതിനാൽ അമിതഭാരം കയറ്റരുത്. ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ മൊബൈൽ, ഹെഡ് ഫോൺ എന്നിവ ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്.

Read Also: കൈ പിടിച്ചു നടത്തുന്ന ആ പോലീസുകാരിയുടെ ഒരു കെയർ കണ്ടോ? ടൂർ പോകുന്ന ലാഘവത്തോടെ: പിരി പോയത് അവൾക്കോ പോലീസിനോ? -അനുജ ജോസഫ്

shortlink

Related Articles

Post Your Comments

Related Articles


Back to top button