പത്തനംതിട്ട: ശബരിമല തീര്‍ഥാടന കാലത്ത് പ്രവര്‍ത്തിക്കുന്ന കച്ചവട കേന്ദ്രങ്ങളില്‍ നിന്നും വിപണനം നടത്തുന്ന കുപ്പിവെള്ളം ഉള്‍പ്പെടെയുള്ള പായ്ക്ക് ചെയ്ത ഉത്പന്നങ്ങളുടെ വില്‍പ്പന നിയമാനുസൃതമാണോ എന്ന് ലീഗല്‍ മെട്രോളജി വകുപ്പ് ഉറപ്പ് വരുത്തും.
ഇതിനു പുറമേ അളവിലും തൂക്കത്തിലും കുറവ് വരുത്തുന്നുണ്ടോയെന്നും മുദ്ര പതിക്കാത്ത അളവുതൂക്ക ഉപകരണങ്ങള്‍ വ്യാപാര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോ എന്നുമുള്ള പരിശോധനയും നടത്തുമെന്ന് ലീഗല്‍ മെട്രോളജി ഡെപ്യുട്ടി കണ്‍ട്രോളര്‍ കെ.ആര്‍ വിപിന്‍ അറിയിച്ചു.
പത്തനംതിട്ട ജില്ലാ കളക്ടറുടെ നിയന്ത്രണത്തില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഔട്ടര്‍പമ്പ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്‌ക്വാഡുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പിലെ ഇന്‍സ്‌പെക്ടര്‍, ഇന്‍സ്‌പെക്ടിംഗ് അസിസ്റ്റന്റ് എന്നിവരും ഭാഗമാണ്.
Post Your Comments