Latest NewsIndiaInternational

ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയായി മോദി ഇന്ത്യയെ മാറ്റി: സാമ്പത്തിക വിദഗ്ധൻ ചേതന്‍ അഹ്യ

ന്യൂഡൽഹി: മോദി സർക്കാരിന്റെ കരുതലിൽ ലോകത്തിൽ വച്ച് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയായി ഇന്ത്യ മാറുമെന്ന പ്രവചനവുമായി സാമ്പത്തികവിദഗ്ധന്‍ ചേതന്‍ അഹ്യ. 2027 ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായി ഇന്ത്യ മാറുമെന്ന് സാമ്പത്തിക വിദഗ്ധന്‍ പ്രവചനം നടത്തി. മോര്‍ഗന്‍ സ്റ്റാന്‍ലിയിലെ മുഖ്യ ഏഷ്യ സാമ്പത്തികവിദഗ്ധന്‍ ആണ് ചേതന്‍ അഹ്യ. മോദി സര്‍ക്കാര്‍ നടപ്പാക്കിയ ജിഎസ്ടി, കോര്‍പറേറ്റ് നികുതി ഇളവുകള്‍, ഉല്‍പാദനവുമായി ബന്ധിപ്പിച്ചുള്ള സൗജന്യങ്ങള്‍ എന്നിവ പുതിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ചേതന്‍ അഹ്യ സൂചിപ്പിക്കുന്നു.

ഉല്‍പാദനരംഗത്തെ കയറ്റുമതിയില്‍ കുതിപ്പുണ്ടാക്കാന്‍ മോദി സര്‍ക്കാര്‍ വന്‍തോതില്‍ നിക്ഷേപം ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സുസ്ഥിര വളര്‍ച്ചാശൃംഖല സൃഷ്ടിക്കാനും സഹായിക്കും. അതുപോലെ യുവാക്കളുടെ എണ്ണത്തിലുള്ള വര്‍ധന ചൈനയെ പിന്തള്ളുന്നതിന് ഇന്ത്യയെ സഹായിക്കും.  അടുത്ത 10 വര്‍ഷത്തില്‍ ഇന്ത്യയുടെ സമ്പദ്ഘടന ഇപ്പോഴത്തെ 3.4 ട്രില്ല്യണ്‍ ഡോളറില്‍ നിന്നും 8.5 ട്രില്ല്യണ്‍ ഡോളറായി ഉയരും. വര്‍ഷം തോറും ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ 400 ബില്യണ്‍ ഡോളറിന്‍റെ വര്‍ധനയുണ്ടാകുമെന്നും ഫിനാന്‍ഷ്യന്‍ ടൈംസില്‍ എഴുതിയ ലേഖനത്തിൽ ആണ് ചേതന്‍ അഹ്യ പ്രവചിക്കുന്നത്.

മോദി സര്‍ക്കാരിന്‍റെ ആഭ്യന്തര നയത്തില്‍ നിക്ഷേപത്തിനും തൊഴില്‍ സൃഷ്ടിക്കും പ്രാമുഖ്യം നല്‍കുന്നതിനാലാണ് ഇന്ത്യലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായി നേട്ടം കൊയ്യാൻ കാരണമാകുന്നത്. ഡിജിറ്റല്‍ വല്‍ക്കരണരംഗത്തെ കുതിപ്പ് ഇന്ത്യയെ അടുത്ത ദശകത്തില്‍ ആഗോള വളര്‍ച്ചയുടെ അഞ്ചിലൊന്ന് ഇന്ത്യയില്‍ നിന്നാകുമെന്നും അദ്ദേഹം പറയുന്നു.

അതേ സമയം ഇതേ മുന്നേറ്റങ്ങൾ തന്നെയാണ് IMF ഉം പറയുന്നത്. ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയാകുമെന്ന് ഇതിനു മുൻപ് തന്നെ ഐഎംഎഫും പ്രവചി ച്ചിരുന്നു. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 6.8 ശതമാനം വളര്‍ച്ച നേടുമെന്നും ഐഎംഎഫ് പ്രവചിച്ചിരുന്നു. 2023ല്‍ ജിഡിപി വളര്‍ച്ച 13.5 ശതമാനമായി വളരുമെന്നാണ് പ്രവചിക്കപ്പെടുന്നത്. കാര്‍ഷിക, സേവന മേഖലകളിലെ വളര്‍ച്ചയാണ് ഇതിന് സഹായകരമാവുക. ഉക്രൈന്‍ – റഷ്യ യുദ്ധവും ഉയരുന്ന പണപ്പെരുപ്പവും മൂലമുള്ള ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലായിരി ക്കും ഇന്ത്യ ഈ നേട്ടം കൈവരിക്കുക എന്നതും ശ്രദ്ധേയമാണെന്ന് ഐഎംഎഫ് പറഞ്ഞു.

സ്വാതന്ത്ര്യത്തിന്‍റെ 100ാം വാര്‍ഷികം ആഘോഷിക്കുന്ന 2047ല്‍ ഇന്ത്യ 30 ട്രില്യണ്‍ ഡോളറിന്‍റെ സമ്പദ്ഘടനയായി മാറുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ റിപ്പബ്ലിക് ചാനല്‍ സംഘടിപ്പിച്ച ഇന്ത്യ സാമ്പത്തിക ഉച്ചകോടിയില്‍ പ്രവചിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button