Latest NewsKeralaNews

കത്ത് വിവാദം: അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

തിരുവനന്തപുരം: കോർപ്പറേഷനിലെ കരാർ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൗൺസിലർ ജി എസ് ശ്രീകുമാറാണ് ഹർജി നൽകിയത്. രണ്ട് വർഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങൾ കോർപ്പറേഷനിൽ നടന്നുവെന്നാരോപിച്ചാണ് ശ്രീകുമാർ ഹർജിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

Read Also: താൻ ബുദ്ധിജീവിയാണ്, പക്ഷേ ഇന്ത്യാ വിരുദ്ധനോ മോദി വിരുദ്ധനോ അല്ലെന്ന് ശശി തരൂർ, ചുവടുമാറ്റത്തിന്റെ സൂചന?

ജില്ലാ സെക്രട്ടറിക്ക് മേയർ കത്തയച്ചത് സ്വജനപക്ഷപാതമാണ്. മേയറുടെ ഭാഗത്ത് നിന്നും സത്യപ്രതിജ്ഞാ ലംഘനം നടന്നുവെന്നും ഹർജിക്കാർ വ്യക്തമാക്കുന്നു. നിയമനവുമായി ബന്ധപ്പെട്ട ഒരു കത്തും നൽകിയിട്ടില്ല. മേയർ ആവർത്തിക്കുമ്പോഴും ഔദ്യോഗിക ലെറ്റർപാഡിലെ കത്തിനെ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഇപ്പോഴും മറുപടി ലഭിച്ചിട്ടില്ല.

അതേസമയം, മേയറുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിയിൽ പോലീസ് മേയർ ആര്യാ രാജേന്ദ്രന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Read Also: ചിലവ് ചുരുക്കൽ നടപടി ആരംഭിച്ച് ഫേസ്ബുക്ക്, ആദ്യ ഘട്ടത്തിൽ എട്ടായിരത്തിലധികം ജീവനക്കാർ പുറത്തേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button