Latest NewsKeralaNews

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തില്‍ രണ്ട് മാസത്തിനകം പുതിയ ഉപദേശക സമിതി ചുമതലയേൽക്കണമെന്ന് ഹൈക്കോടതി

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ പുതിയ ഉപദേശക സമിതിയെ നിയമാനുസൃതം തെരഞ്ഞെടുക്കാൻ ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി ദേവസ്വം ബഞ്ചിന്റേതാണ് ഉത്തരവ്. രണ്ട് മാസത്തിനകം പുതിയ ഉപദേശക സമിതി ചുമതലയേൽക്കണമെന്നും ദേവസ്വം ബോർഡിന് നിർദേശം നൽകി.

കഴിഞ്ഞ പത്തുവർഷമായി തെരഞ്ഞെടുപ്പ് നടക്കാതെ ഉപദേശക സമിതി ഭരണത്തിൽ തുടരുന്നതിനെ തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

കേസിൽ ദേവസ്വം ബോർഡിന്റെയും നിലവിലെ ഉപദേശക സമിതിയുടെയും വാദങ്ങൾ കേട്ടശേഷമാണ് വിധി പ്രഖ്യപിച്ചത്. ഉത്തരവ് നിലവിൽ വന്നതോടെ നിലവിലെ ഭരണസമിതി പിരിച്ചുവിടപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button