കോട്ടയം: ഏറ്റുമാനുരപ്പന്‍റെ ഏഴരപ്പൊന്നാന ദര്‍ശനം നാളെ വ്യാഴാഴ്ച നടക്കും. ഏറ്റുമാനൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ഇതിനായുളള എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകള്‍. എട്ടാം ഉത്സവമായ വ്യാഴാഴ്ച്ച രാത്രി 12നാണ് ഏഴര പൊന്നാന ദര്‍ശനം. ആസ്ഥാന മണ്ഡപത്തില്‍ ഏഴര പൊന്നാന ദര്‍ശനവും വലിയ കാണിക്കയ്ക്കും ശേഷം രണ്ടിന് വലിയ വിളക്ക്. പുലര്‍ച്ചെ അഞ്ചിന് വെടിക്കെട്ടും നടക്കും .
രാവിലെ ഏഴിന് ശ്രീബലിക്ക് ശേഷം സിനിമാ താരം ജയറാമിന്റെ നേതൃത്വത്തില്‍ സ്‌പെഷല്‍ പഞ്ചാരി മേളം നടക്കും. 11ന് മഹാപ്രസാദമൂട്ട്. ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദര്‍ശനം. വൈകുന്നേരം 6.30ന് ദേശതാലപ്പൊലി. രാത്രി ഏഴിന് താലപ്പൊലിയും അയ്‌ന്‌പൊലിയും. 9.30ന് ചലചിത്രതാരവും നര്‍ത്തകിയുമായ പാരീസ് ലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന നൃത്തവും അരങ്ങേറും.
Post Your Comments