KeralaNews

ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശിക്കാന്‍ പതിനായിരങ്ങള്‍

 

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനത്തിന് അഭൂതപൂര്‍വമായ തിരക്ക്. ശ്രീകോവിലില്‍നിന്നും രാത്രി പതിനൊന്നരയോടെ വിഗ്രഹം എഴുന്നള്ളിച്ച് കമനീയമായി അലങ്കരിച്ച ആസ്ഥാനമണ്ഡപത്തിലേക്ക് കൊണ്ടുവന്നു. പ്രത്യേകപീഠത്തിലാണ് തിടമ്പ് പ്രതിഷ്ഠിച്ചത്. ഇരുവശങ്ങളിലുമായി ഏഴരപൊന്നാനയെ അണിനിരത്തി.

ഇടതുഭാഗത്ത് നാലും വലതുഭാഗത്ത് മൂന്നും പൊന്നാനകളെയാണ് വയ്ക്കുക . തിടമ്പിന് താഴെ മുന്‍ഭാഗത്തായി അരപൊന്നാനയെ പ്രതിഷ്ഠിച്ചു.12 ന് നടതുറന്നു. അലങ്കരിച്ച ആസ്ഥാനമണ്ഡപത്തില്‍ ഏഴരപ്പൊന്നാന ദര്‍ശിച്ച് വലിയ കാണിക്ക സമര്‍പ്പിച്ച് പതിനായിരങ്ങള്‍ മടങ്ങി.

ചലച്ചിത്ര താരം പത്മശ്രീ ജയറാമിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ സ്‌പെഷ്യല്‍ പഞ്ചാരിമേളം ഉത്സവത്തിന് മേളക്കൊഴുപ്പേകി. അഞ്ചുകാലങ്ങളും കൊട്ടിക്കയറിയ മേളപ്പെരുക്കത്തില്‍ 111 കലാകാരന്മാര്‍ അണിനിരന്നു. മേളപ്രമാണി മുന്നോട്ടാഞ്ഞും നിവര്‍ന്നും മേളവട്ടങ്ങള്‍ കൊട്ടി നിവര്‍ന്നപ്പോള്‍ മുന്‍നിര വാദ്യക്കാരും ആവേശത്തോടെ അഞ്ചുതാളവട്ടങ്ങളും കൊട്ടി. മേളംമുറുകിയതോടെ ആസ്വാദകരും താളത്തിനൊത്ത് ആരവം മുഴക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button