Latest NewsKeralaNews

തിരുവാഭരണത്തിലെ സ്വർണ്ണമുത്തുകൾ കാണാതായ സംഭവം: ഹൈന്ദവ സംഘടനകൾ നാമജപ പ്രതിഷേധം നടത്തും

കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ തിരുവാഭരണത്തിലെ സ്വർണ്ണ മുത്തുകൾ കാണാതായ സംഭവത്തിൽ പ്രതിഷേധം നടത്താനൊരുങ്ങി ഹൈന്ദവ സംഘടനകൾ. തിങ്കളാഴ്ച നാമജപ പ്രതിഷേധം നടത്താനാണ് ഹൈന്ദവ സംഘടനകളുടെ തീരുമാനം.

Read Also: രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്ക് ബൂസ്റ്റർ ഡോസ്: അനുമതി നൽകി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ

തിരുവാഭരണത്തിലെ സ്വർണ്ണ മുത്തുകൾ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവം ഗുരുതരമാണെന്ന് മന്ത്രി വി.എൻ.വാസവൻ വ്യക്തമാക്കി. സ്വർണ്ണം കെട്ടിയ രുദ്രാക്ഷമാലയിലെ ഒൻപത് മുത്തുകളാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നും കാണാതായത്. സംഭവത്തിൽ ദേവസ്വം വിജിലൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമഗ്രമായ അന്വേഷണം വേണമെന്നു ക്ഷേത്രം ഉപദേശകസമിതിയും ആവശ്യപ്പെട്ടു. പുതിയ മേൽശാന്തി ചുമതലയേറ്റതിന് ശേഷം ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെയും പൂജാ സാമഗ്രികളുടെയും കണക്കെടുപ്പ് നടത്തിയിരുന്നു. ഈ പരിശോധനയിലാണ് വിഗ്രഹത്തിൽ ദിവസവും ചാർത്തുന്ന തിരുവാഭരണ മാലയിലെ തൂക്ക വ്യത്യാസം കണ്ടെത്തിയത്.

Read Also: പ്രേതങ്ങൾ വിഹരിക്കുന്ന ഇന്ത്യയിലെ ചില പ്രദേശങ്ങൾ: ധൈര്യമുണ്ടോ ഇവിടെ സന്ദർശിക്കാൻ? -02

shortlink

Related Articles

Post Your Comments

Related Articles


Back to top button