Latest NewsNewsBusiness

ക്ഷീര കർഷകരുടെ പ്രയാസങ്ങൾക്ക് പരിഹാരം, പാൽവില വർദ്ധിപ്പിക്കാനൊരുങ്ങി മിൽമ

വെറ്ററിനറി സർവകലാശാലയിലെയും, കാർഷിക സർവകലാശാലയിലെയും വിദഗ്ധർ ഉൾപ്പെട്ട പ്രത്യേക സമിതിയെ ഇതിനോടകം മിൽമ രൂപീകരിച്ചിരുന്നു

സംസ്ഥാനത്ത് ക്ഷീര കർഷകർ നേരിടുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണാനൊരുങ്ങി മിൽമ. റിപ്പോർട്ടുകൾ പ്രകാരം, പാൽവില വർദ്ധിപ്പിക്കാനാണ് മിൽമ പദ്ധതിയിടുന്നത്. ഉൽപ്പാദന സാമഗ്രികളുടെ വിലക്കയറ്റം കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് മിൽമ പാൽവില വർദ്ധിപ്പിക്കുന്നത്.

വെറ്ററിനറി സർവകലാശാലയിലെയും, കാർഷിക സർവകലാശാലയിലെയും വിദഗ്ധർ ഉൾപ്പെട്ട പ്രത്യേക സമിതിയെ ഇതിനോടകം മിൽമ രൂപീകരിച്ചിരുന്നു. കേരളത്തിലെ പാൽ ഉൽപ്പാദനത്തിന്റെ ചിലവ് ഉൾപ്പെടെയുള്ള നിരവധി കാര്യങ്ങൾ പഠിക്കുന്നതിനാണ് പ്രത്യേക സമിതിയെ രൂപീകരിച്ചത്. സമിതിയുടെ റിപ്പോർട്ട് ഈ മാസം 15 നകം സമർപ്പിക്കും. റിപ്പോർട്ടിലെ വിവിധ ശുപാർശകൾ കൂടി പരിഗണിച്ച ശേഷമാണ് വില വർദ്ധനവ് നടപ്പാക്കുക.

Also Read: വേൾഡ് കപ്പ് ആഘോഷമാക്കാൻ മൈജി, 100 ദിന മെഗാസെയിൽ ആരംഭിച്ചു

ഫെഡറേഷൻ ഭരണസമിതി അടിയന്തര യോഗത്തിൽ വില വർദ്ധന നടപ്പാക്കണമെന്ന് കേരള ക്ഷീര വിപണന ഫെഡറേഷന്റെയും മേഖലാ യൂണിറ്റുകളുടെയും ചെയർമാൻമാരും മാനേജിംഗ് ഡയറക്ടർമാരും അടങ്ങുന്ന പ്രോഗ്രാമിംഗ് കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button