Latest NewsIndiaNewsCrime

തന്റെ മുൻകാമുകിയുമായി സുഹൃത്തിന് ബന്ധം, 21 കാരനെ കൊലപ്പെടുത്തി, സ്വകാര്യ ഭാഗങ്ങൾ മുറിച്ച് മാറ്റി

മുംബൈ: സുഹൃത്തിന് തന്റെ മുൻ കാമുകിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 21 കാരനെ കൊലപ്പെടുത്തി യുവാവ്. മുംബൈയിലെ ഭിവണ്ടിയിൽ ആണ് ദാരുണമായ സംഭവം. ഭിവണ്ടിയില്‍ ഹോട്ടല്‍ വ്യാപാരിയായ സമീര്‍ ഖാനെയാണ് സുഹൃത്തായ അമീര്‍ അന്‍സാരി(29) അതിക്രൂരമായി കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

മുംബൈയിലെ ഭിവണ്ടിയിൽ ഞായറാഴ്ച രാവിലെയാണ് ഞെട്ടിക്കുന്ന കൊലപാതകം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേസിലെ പ്രതി അമീര്‍ അൻസാരിയും മരിച്ച സമീര്‍ അൻസാരിയും സുഹൃത്തുക്കൾ ആണ്. അമീറുമായി നേരത്തെ പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയുമായി സമീര്‍ അടുപ്പം സ്ഥാപിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അടുത്തിടെ അമീറും കാമുകിയും തമ്മില്‍ ചില തര്‍ക്കങ്ങളുണ്ടാവുകയും പെണ്‍കുട്ടി പ്രണയത്തില്‍നിന്ന് പിന്മാറുകയും ചെയ്തു.

ഈ സമയം മറ്റൊരു കാമുകിയുണ്ടായിട്ടും ഈ പെണ്‍കുട്ടിയുമായി സുഹൃത്തായ സമീര്‍ അടുപ്പം സ്ഥാപിച്ചു. ഇക്കാര്യമറിഞ്ഞ അമീര്‍ സുഹൃത്തിനെ താക്കീത് ചെയ്തു. ബ്രേക്ക് അപ് ആയെങ്കിലും ആ പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കണം എന്നായിരുന്നു അമീറിന്റെ ആഗ്രഹം. അതിനാൽ ബന്ധത്തില്‍നിന്ന് പിന്മാറണമെന്നാണ് സുഹൃത്തിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ അമീര്‍ താക്കീത് ചെയ്തിട്ടും സമീര്‍ ഖാന്‍ പെണ്‍കുട്ടിയുമായുള്ള അടുപ്പം തുടർന്നു. ഇതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

അതിക്രൂരമായാണ് പ്രതി സുഹൃത്തിനെ കൊലപ്പെടുത്തിയത്. ശരീരത്തില്‍ നിരവധി തവണ കുത്തിയ ശേഷം യുവാവിന്റെ ജനനേന്ദ്രിയവും വെട്ടിമാറ്റിയിരുന്നു. തുടര്‍ന്ന് വെട്ടിമാറ്റിയ ജനനേന്ദ്രീയം യുവാവിന്റെ വായില്‍ തിരുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button