Latest NewsKeralaNews

ഗവർണർക്കെതിരായ ഓർഡിനൻസ് അഴിമതിക്ക് കുടപിടിക്കാൻ: കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ഓർഡിനൻസ് സംസ്ഥാന സർക്കാർ ഇറക്കുന്നത് അഴിമതിക്ക് കുടപിടിക്കാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണറെ വെട്ടിക്കൊല്ലാൻ ശ്രമിക്കുമെന്നാണ് മന്ത്രി വി.ശിവൻകുട്ടി പരസ്യമായി ഭീഷണിമുഴക്കിയിരിക്കുന്നത്. സിപിഎമ്മിന്റെ ഇത്തരം ഭീഷണിക്ക് മുമ്പിൽ വഴങ്ങാത്തതു കൊണ്ടാണ് ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും നീക്കാൻ ശ്രമിക്കുന്നത്. സർ സിപിയെ പോലെ ഗവർണറെയും ആക്രമിക്കുമെന്ന് പറഞ്ഞ മന്ത്രി ശിവൻകുട്ടിക്കെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാവണമെന്നും കെ സുരേന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Read Also: എൻജിനീയറിങ് വിദ്യാർഥികളിൽ ഗവേഷണവും സംരഭകത്വവും വളർത്താൻ അനുകൂല സാഹചര്യമൊരുക്കും: മന്ത്രി ഡോ.ആർ ബിന്ദു

സ്വജനപക്ഷപാതവും ബന്ധുനിയമനങ്ങളും യഥേഷ്ടം നടത്താനാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് മാറ്റാൻ ശ്രമിക്കുന്നത്. ഇത് സുപ്രീംകോടതിയോടുള്ള വെല്ലുവിളിയാണ്. നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളി ബിജെപി അംഗീകരിച്ചു തരില്ല. സിപിഎമ്മിന്റെയും പിണറായി സർക്കാരിന്റെയും ഭരണഘടനാ വിരുദ്ധതയെ തുറന്നുകാണിക്കാൻ ഈ മാസം 15 മുതൽ 30 വരെ ബിജെപി പ്രവർത്തകർ കേരളത്തിലെ എല്ലാ വീടുകളിലും സമ്പർക്കം നടത്തുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

Read Also: ലുലു ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്: സ്വർണപ്പണയ വായ്പാ രംഗത്ത് ചുവടുറപ്പിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button