കണ്ണൂര്‍: ആര്‍എസ്എസ് ശാഖ സംരക്ഷിക്കാന്‍ ആളെ വിട്ടു നല്‍കിയിട്ടുണ്ടന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. ‘എടക്കാട്, തോട്ടട, കിഴുന്ന മേഖലയില്‍ ആര്‍എസ്എസ് ശാഖ തകര്‍ക്കാന്‍ സിപിഐഎം ശ്രമിച്ചിരുന്നു. ആ സമയത്ത് ശാഖക്ക് ആളെ അയച്ചു സംരക്ഷണം നല്‍കി’,അദ്ദേഹം വ്യക്തമാക്കി. കണ്ണൂരില്‍ എം വി ആര്‍ അനുസ്മരണ പരിപാടിയിലായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം.
Read Also: ന്യൂസിലന്‍ഡ്-പാകിസ്ഥാന്‍ ആദ്യ സെമി ഫൈനല്‍ അങ്കത്തിന് ടോസ് വീണു: രണ്ടാം സെമി നാളെ
ആര്‍എസ്എസിനോട് ആഭിമുഖ്യമുള്ളത് കൊണ്ടല്ല അങ്ങനെ ചെയ്തത്. ജനാധിപത്യ സംവിധാനത്തില്‍ മൗലിക അവകാശങ്ങള്‍ തകര്‍ക്കപ്പെടുമ്പോള്‍ നോക്കി നില്‍ക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഇടപെട്ടത്. എന്നാല്‍ ആര്‍എസ്എസിന്റെ രാഷ്ട്രീയവുമായി ഒരു കാലത്തും ബന്ധപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments