Latest NewsNewsInternational

കൊറോണയ്ക്ക് ശേഷം കണ്ടുവരുന്ന ഹൃദയാഘാതത്തിന് ഇന്ത്യന്‍ മരുന്ന് ഫലപ്രദം

അമേരിക്കയിലെ മെരിലാന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം ഇത് സംബന്ധിച്ച് പഠനം നടത്തിയത്

വാഷിംഗ്ടണ്‍: കൊറോണയ്ക്ക് കാരണമാകുന്ന സാര്‍സ്-കോവ്-2 വൈറസിലെ പ്രോട്ടീന്‍ മൂലമുണ്ടാകുന്ന ഹൃദയത്തകരാര്‍ പരിഹരിക്കാന്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച മരുന്ന് ഫലപ്രദമാണെന്ന് കണ്ടെത്തല്‍.

Read Also: ഇന്ത്യയും പാകിസ്ഥാനും ഫൈനൽ കളിക്കുന്നത് കാണാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല, സാധ്യമായതെല്ലാം ചെയ്യും: ജോസ് ബട്ട്ലർ

അമേരിക്കയിലെ മെരിലാന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ഈച്ചകളിലും എലികളിലുമാണ് പരീക്ഷണം നടത്തിയത്. ഹൈദരാബാദിലെ ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനുമായി ചേര്‍ന്ന് വികസിപ്പിച്ച 2ഡിജി മരുന്നാണ് ഈ അവസ്ഥയ്ക്ക് പരിഹാരമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

സാര്‍സ്-കോവ്-2 വൈറസ് നടത്തുന്ന ഗൈക്കോലൈസിസ് എന്ന പ്രക്രിയയാണ് 2ഡിജി മരുന്ന് തടയുന്നത്. വൈറസിന്റെ വളര്‍ച്ചയെ തടയാന്‍ ഇത് സഹായിക്കും. കൊറോണ ബാധിച്ചവര്‍ക്ക് അനന്തരഫലമായി നിരവധി രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഹൃദയാഘാതം, രക്തം കട്ട പിടിക്കല്‍, ഉയര്‍ന്ന ഹൃദയമിടിപ്പ്. ഹൃദയത്തിന്റെ മസിലുകള്‍ക്ക് വീക്കം, പക്ഷാഘാതം തുടങ്ങിയവയെല്ലാം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button