മലപ്പുറം: കേന്ദ്രത്തെ നിരോധിച്ച മത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് കേസുകളുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ മൂന്ന് സ്ഥലങ്ങളിൽ എൻ ഐ എ റെയ്ഡ് നടത്തി. നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്‍റെ പെരുമ്പടപ്പ് ഡിവിഷൻ സെക്രട്ടറിയായിരുന്ന മുഹമ്മദ് അസ്ലമിന്‍റെ വീട്ടിലായിരുന്നു മുഖ്യമായും പരിശോധന.
ഇയാളുടെ വീട്ടിലും തറവാട് വീട്ടിലും ട്രാവൽസിലുമായി മൂന്നിടങ്ങളിൽ ഒരേ സമയം എൻ ഐ എ റെയ്ഡ് നടത്തുകയായിരുന്നു. മുഹമ്മദ് അസ്ലമിന്‍റെ വീട്ടിൽ നിന്നും ട്രാവൽസിൽ നിന്നുമായി ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ തുടങ്ങിയവ പിടിച്ചെടുത്തെന്ന് എൻ ഐ എ അറിയിച്ചു. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ എൻ ഐ എ തയ്യാറായിട്ടില്ല. അതേസമയം ഹർത്താൽ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കാനിരിക്കുകയാണ്.
PFI സെപ്റ്റംബര്‍ 23 ന് നടത്തിയ ഹർത്താലില്‍ മൊത്തം ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് കണക്ക്. 86 ലക്ഷം രൂപയുടെ പൊതുമുതലാണ് ഹർത്താലിൽ നശിപ്പിക്കപ്പെട്ടതെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിയിച്ചിരുന്നു. സ്വകാര്യ വ്യക്തികൾക്കുണ്ടായ നഷ്ടം16 ലക്ഷത്തോളം രൂപയുടേതാണെന്നും സർക്കാർ അറിയിച്ചു. രണ്ടും കൂടി മൊത്തം ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് പി ഫ് ഐ സംസ്ഥാനത്ത് ഉണ്ടാക്കിയത്. പൊതുമുതലിനുണ്ടായ നഷ്ടം ഹർത്താൽ പ്രഖ്യാപിച്ചവരിൽ നിന്ന് ഈടാക്കാനാണ് കോടതി നിർദേശം
Post Your Comments